റോഡ് നവീകരണത്തിനിടെ ഇളക്കിമാറ്റിയ പോസ്റ്റ് അപകടഭീഷണിയാകുന്നു
1487284
Sunday, December 15, 2024 6:42 AM IST
പേരൂർക്കട: റോഡ് ടാറിംഗിനും സമീപത്തെ ഓടയുടെ പണിക്കുമായി ഇളക്കിമാറ്റിയ പോസ്റ്റ് വഴിയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഭീഷണി സൃഷ്ടിക്കുന്നു. അമ്പലമുക്ക്-സർവേ സ്കൂൾ റോഡിലാണ് ചുവട്ടിലെ കോൺക്രീറ്റുകൾ പോയി കേബിളിന്റെ സഹായത്തോടുകൂടി മാത്രം നിൽകുന്ന പോസ്റ്റ് ഭീഷണി സൃഷ്ടിക്കുന്നത്.
റോഡ് പണി കഴിഞ്ഞിട്ടും അധികൃതർ കൃത്യമായി പോസ്റ്റ് കുഴിച്ചിടാത്തതാണ് പോസ്റ്റ് അപകടഭീഷണിയാകാൻ കാരണമായത്. പോസ്റ്റ് കുഴിച്ചിടുന്നതിന് പകരം അതേപടി നിർത്തിയിരിക്കുകയാണ്. ഓടയുടെ മേൽമൂടിയുടെ മുകളിലായിട്ടാണ് പോസ്റ്റ് ഇളക്കി നിർത്തിയിരിക്കുന്നത്.