കമ്മ്യൂണിസ്റ്റ് പാർട്ടി ബഹുജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന പ്രസ്ഥാനം: ബിനോയ് വിശ്വം
1487281
Sunday, December 15, 2024 6:42 AM IST
നെടുമങ്ങാട് : കമ്മ്യൂണിസ്റ്റ് പാർട്ടി ബഹുജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന പ്രസ്ഥാനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം . സിപിഐ അരുവിക്കര ലോക്കൽ കമ്മറ്റി ഓഫീസ് (ജി തങ്കപ്പൻ നായർ സ്മാരക മന്ദിരം) ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാട്ടിലെ സാധാരണക്കാർക്കും തൊഴിലാളികൾക്കും ന്യായമായ ആവശ്യങ്ങൾക്കു വേണ്ടി പാർട്ടി പ്രവർത്തകർ എപ്പോഴും കൂടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സ്മാരക മന്ദിരത്തിന്റെ ചെയർമാനും മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയുമായ അരുവിക്കര വിജയൻ നായര്‍ അധ്യക്ഷത വഹിച്ചു. എം. ഗോപാലകൃഷ്ണൻ നായരുടെ സ്മരണാർഥമുള്ള ലൈബ്രറി ഹാളിന്റെ ഉദ്ഘാടനം സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ നിർവഹിച്ചു.
മന്ത്രി ജി. ആര്. അനിൽ മുഖ്യപ്രഭാഷണം നടത്തി. മുൻ സംസ്ഥാന സെക്രട്ടറിമാരുടെ ഫോട്ടോ അനാച്ഛാദനം സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാറും മണ്ഡലത്തിലെ മരിച്ച നേതാക്കൻമാരുടെ ഫോട്ടോ അനാച്ഛാദനം മണ്ഡലം സെക്രട്ടറി എം. എസ് .റഷീദും നിർവഹിച്ചു. അഡ്വ. ജി. സ്റ്റീഫൻ എംഎല്‍എ,
അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ആര്. കല, എല്‍ഡിഎഫ് അരുവിക്കര കമ്മറ്റി കൺവീനർ കെ. സുകുമാരൻ, അഡ്വ. ആര്. രാജ്മോഹൻ, ലോക്കൽ സെക്രട്ടറി ആന്റണി, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പള്ളിച്ചൽ വിജയൻ, കെ. എസ്. അരുൺ, ജില്ലാ കമ്മറ്റി അംഗം ഈഞ്ചപുരി സന്തു, വെള്ളനാട് സതീശൻ,
പൂവച്ചൽ രാജീവ്, കീഴ്പാലൂർ രാമചന്ദ്രൻ, ഉഴമലയ്ക്കൽ ശേഖരൻ, കളത്തറ മധു, പുറുത്തിപ്പാറ സജീവ്, എഐവൈഎഫ് ജില്ല പ്രസിഡന്റ് കണ്ണൻ എസ്. ലാൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേണുക രവി തുടങ്ങിയവർ പങ്കെടുത്തു.