മഹാത്മാ അയ്യൻകാളിയുടെ സ്മാരകം അനാച്ഛാദനം ചെയ്തു
1487088
Saturday, December 14, 2024 6:54 AM IST
കോവളം: മഹാത്മാ അയ്യൻകാളിക്ക് ജന്മസ്ഥലത്ത് ഒരുക്കിയ സ്മാരകം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ അനാച്ഛാദനം ചെയ്തു. ആഴിമലയിലെ ഗംഗാധരശിൽപ്പം ഉൾപ്പെടെ നിർമിച്ച പ്രശസ്ത ശില്പി ദേവദത്തന്റെ നേതൃത്വത്തിലാണ് സ്മാരക നിർമാണം പൂർത്തിയായത്.
സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി എംഎൽഎ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റി അംഗം ഡോ. ടി.എൻ. സീമ, ജില്ലാ സെക്രട്ടേറിയറ്റംഗം ബി.പി. മുരളി,
ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.എസ്. ഹരികുമാർ, പി. രാജേന്ദ്രകുമാർ, ഏരിയ സെക്രട്ടറി എസ്. അജിത്ത്, പികെഎസ് സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു, സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങളായ ഉച്ചക്കട ചന്ദ്രൻ, യു. സുധീർ, അസുന്ത മോഹൻ തുടങ്ങിയവർ പങ്കെടുത്തു.