ലഹരിക്കെതിരേ ‘വേണ്ട'
1487078
Saturday, December 14, 2024 6:52 AM IST
തിരുവനന്തപുരം: ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം വേണ്ട എന്ന് പറയുവാനും, തീരുമാനം എടുക്കുവാനും കുട്ടികളെയും യുവജനങ്ങളെയും സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന, ഫോര്‍ത്ത് വേവ് ഫൗണ്ടേഷന് - പ്രോജക്റ്റ് ‘വേണ്ട' തിരുവനന്തപുരം കോര്‍പറേഷന്റെയും ഐഎഫ്എഫ്കെ യുടെയും സഹകരണത്തോടെ 20 വരെ മാനവീയം വീഥിയില്‍ ‘ഹാന്‍ഡ് ഓഫ് പ്രിവന്‍ഷന്‍' ഇന്സ്റ്റലേഷന് സ്ഥാപിക്കും.
കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ഇടയില്‍ മയരക്കുമരുന്നിന്റെയും ലഹരിപദാര്‍ഥങ്ങളുടെയും ദുരുപയോഗത്തെകുറിച്ച് ബോധവത്കരണമാണ് ഇന്സ്റ്റലേഷന് ലക്ഷ്യമിടുന്നത്.