തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
1487108
Saturday, December 14, 2024 10:10 PM IST
വെള്ളറട: തൊഴിലുറപ്പ് തൊഴിലാളി പണി സൈറ്റില്‍ കുഴഞ്ഞുവീണ് മരിച്ചു. മുണ്ടനാട് വാര്‍ഡില്‍ കൈതോട്ട് മൂല അജയ് ഭവനില്‍ അനില്‍കുമാര്‍ (58) ആണ് ഇന്നലെ രാവിലെ കുഴഞ്ഞുവീണ് മരിച്ചത്. മണ്ണടിക്കോണത്ത് പണി സൈറ്റിലായിരുന്നു സംഭവം.
ഉടന്‍തന്നെ വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യ: ആലിക്കോട് അങ്കണവാടി ഹെല്‍പ്പര്‍ എന്‍.ലീല . മക്കള്‍: അജയകുമാര്‍, എ.എല്‍.അജിത്ത്, എല്‍. അശ്വതി. മരുമക്കള്‍: അശ്വതി, ജിജി സുരേന്ദ്രന്, ശ്രീനു.