ആങ്കോട് പാലം അപകടാവസ്ഥയിലെന്ന് നാട്ടുകാർ
1482022
Monday, November 25, 2024 6:59 AM IST
കൈവരികൾ തകർന്ന നിലയിൽ
വെള്ളറട: ആങ്കോട് പാലം പുതുക്കി പണിയണമെന്ന ആവശ്യം ശക്തമാകുന്നു. പെരുങ്കടവിള പഞ്ചായത്തിലെ പാല്‍ക്കുളങ്ങര വാര്‍ഡിൽ സ്ഥിതിചെയ്യുന്ന ആങ്കോട് പാലത്തിലെ കോണ്‍ക്രീറ്റുകള്‍ക്ക് കാലപ്പഴക്കംകാരണം വിള്ളലുകൾ വീണതായും, കൈവരികൾ തകർന്ന് അപകടാവസ്ഥയിലാണെന്നും നാട്ടുകാർ പറയുന്നു.
പെരുങ്കടവിള കാരക്കോണം റോഡില്‍ മണ്ണാക്കോണം മഞ്ചാടി തലയ്ക്കല്‍ തോടിനു കുറുകെയാണ് പാലം.
രാജഭരണകാലത്ത് നിര്‍മിച്ചിട്ടുള്ള പാലം പുതുക്കി പണിയാന്‍ നടപടി സ്ഥീകരിക്കണമെന്ന് സിപിഐ. പെരുങ്കടവിള ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കാനക്കോട് ബാലരാജ് അധികൃതരോട് ആവശ്യപ്പെട്ടു.