അമൃത് കുടിവെള്ള പദ്ധതി അട്ടിമറിച്ച നടപടിക്കെതിരെ കോൺഗ്രസ് ഉപരോധം
1481444
Saturday, November 23, 2024 7:10 AM IST
ആറ്റിങ്ങൽ: നഗരസഭയിലെ 23 മുതൽ 31 വരെയുള്ള വാർഡുകളിൽ അമൃത് കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിനുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനു കാലതാമസം വരുത്തുകയും പക്ഷപാതപരമായി ചില വാർഡുകളിൽ മാത്രം കണക്ഷൻ നൽകാൻ ശ്രമിക്കുക യും ചെയ്യുന്ന അഥോറിറ്റി ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധിച്ചും കോൺഗ്രസ് പ്രവർത്തകർ ആറ്റിങ്ങൽ വാട്ടർ അഥോറിറ്റി ഓഫീസ് ഉപരോധിച്ചു.
ഇതേ തുടർന്നു കോൺഗ്രസ് പ്രവർത്തകരുമായും നേതാക്കളുമായി വാട്ടർ അഥോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥർ ചർച്ച നടത്തി. ഒരാഴ്ചയ്ക്കകം പണികൾ ആരംഭിക്കുമെന്ന ഉറപ്പിന്മേൽ ഉപരോധസമരം പിൻവലിച്ചു.
ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും, നഗരസഭ പാർലമെന്റ് പാർട്ടി നേതാവുമായ പി. ഉണ്ണികൃഷ്ണൻ, ഡിസിസി മെമ്പർ വി. മുരളീധരൻ നായർ, കോൺഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ആർ.എസ്. പ്രശാന്ത്, കൗൺസിലർമാരായ സതി, രമാദേവി അമ്മ, ബ്ലോക്ക് ഭാരവാഹികളായ എസ്.കെ. പ്രിൻസ് രാജ്, പി. ജയചന്ദ്രൻ നായർ, തോട്ടവാരം ഉണ്ണികൃഷ്ണൻ, കെ. വിനയകുമാർ, എസ്. രഘുറാം, എം. ഇല്യാസ്,
മണ്ഡലം ഭാരവാഹികളായ ജയകുമാർ, കെ. വിജയകുമാർ, എസ്. പ്രതാപൻ, കെ. ചിത്രരാജ്, വിജയൻപിള്ള സോപാനം, യൂത്ത് കോൺഗ്രസ് നേതാക്കളായ അഭിരാജ് വൃന്ദാവനം, വിഷ് ണു പ്രശീലൻ, എസ്.കെ. അഭിജിത് തുടങ്ങിയവർ ഉപരോധസമരത്തിൽ പങ്കെടുത്തു.