കായികതാരത്തെ പീഡിപ്പിച്ച ബാഡ്മിന്റണ്‍ കോച്ചിനെ കസ്റ്റഡിയിൽ വിട്ടു
1481721
Sunday, November 24, 2024 6:57 AM IST
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ബാഡ്മിന്റണ്‍ താരത്തെ സ്വന്തം വീട്ടിൽ തിയറി ക്ലാസിനെന്നു പറഞ്ഞു വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിലെ പ്രതിയായ ബാഡ് മിന്റണ്‍ കോച്ചും പാങ്ങോട് ചിത്രാനഗർ ഡി 891 ശാന്തിയിൽ താമസക്കാരനുമായ ജോസ് ജോർജിനെ കോടതി നാലു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പൂജപ്പുര പോലീസിന്റെ ആവശ്യപ്രകാരമാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതിയെ കസ്റ്റഡിയിൽ വിട്ടത്.
പെണ്‍കുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തിയ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും കുട്ടിയുടെ നഗ്നചിത്രങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു. പിന്നീട് പല തവണ ഈ നഗ്നചിത്രങ്ങൾ കുട്ടിയുടെ വീട്ടുകാരെയും സുഹൃത്തുക്കളെയും കാണിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചെന്നാണ് പോലീസ് കേസ്.