നെടുമങ്ങാട് നഗരസഭയില്‍ മൂന്ന് വാര്‍ഡുകള്‍ കൂടി; വിഭജനം സിപിഎമ്മിന് അനുകൂലമെന്ന് ആക്ഷേപം
1481443
Saturday, November 23, 2024 7:10 AM IST
നെടുമങ്ങാട്: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള വാര്‍ഡ് വിഭജനത്തില്‍ നെടുമങ്ങാട് നഗരസഭയില്‍ മൂന്നു വാര്‍ഡുകള്‍ കൂടി. നേരത്തെ 39- വാര്‍ഡുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇനി 42- വാര്‍ഡുകളായി ഉയരും.
വാര്‍ഡുകളുടെ ക്രമനമ്പറിലും വ്യത്യാസം വന്നിട്ടുണ്ട്. കരട് പട്ടികയാണ് ഡീ ലിമിറ്റേഷന്‍ കമ്മീഷന് കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചത്. ഡിസംബര്‍ മൂ ന്നുവരെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാം.
ഭരണകക്ഷിയായ സിപിഎമ്മിനു കൂടുതല്‍ ശക്തികൂട്ടുന്ന തരത്തിലാണു മൂന്നു വാര്‍ഡുകളും രൂപീകരിച്ചിരിക്കുന്നത്. ഇതിനായി കോണ്‍ഗ്രസ്, ബിജെപി ഭരണമുള്ള വാര്‍ഡുകളെ ക്രമരഹിതമായി വെട്ടി മാറ്റിയിട്ടുണ്െന്നാണ് ആക്ഷേപം.
കാലങ്ങളായി കോണ്‍ഗ്രസ് കൗണ്‍സര്‍മാര്‍ വിജയിച്ചുവരുന്ന വാര്‍ഡുകളെയാണ് നിലവില്‍ വിഭജിച്ചിട്ടുള്ളത്. പാളയത്തുംമുകള്, പതിനൊന്നാംകല്ല്, പനങ്ങോട്ടേല എന്നിവയാണ് പുതിയ വാര്‍ഡുകള്‍.
നഗരസഭയില്‍ കോണ്‍ഗ്രസിന് അടിത്തറയുള്ള മാര്‍ക്കറ്റ്, കച്ചേരി എന്നീ വാര്‍ഡുകള്‍ വിഭജിച്ചിട്ടുണ്ട്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന നേതാവായ ഫാത്തിമ വിജയിച്ചിരുന്ന മാര്‍ക്കറ്റ് വാര്‍ഡ് വെട്ടിമുറിച്ചു പതിനൊന്നാം കല്ല് വാര്‍ഡിലേക്ക് മാറ്റി. കച്ചേരി വാര്‍ഡിന്റെ സ്ഥിതിയും ഇതുതന്നെയാണ്.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റായ ടി. അര്ജുനന് സ്ഥിരമായി മത്സരിച്ചു വിജയിച്ചിരുന്ന വാര്‍ഡ് ആയിരുന്നു കച്ചേരി. ഈ വാര്‍ഡിലെ കോണ്‍ഗ്രസ് ഭൂരിഭാഗം പ്രദേശത്തെയും കൊടിപ്പുറം വാര്‍ഡിലേക്കും മാറ്റിയിട്ടുണ്ട്.
സമാനമാണ് പറണ്ടോട് വാര്‍ഡിന്റേയും സ്ഥിതിയും. പറണ്ടോട് വാര്‍ഡിന്റെ ഏറെ ഭാഗവും മഞ്ച വാര്‍ഡിലേക്കും മുറിച്ചുചേര്ത്തിട്ടുണ്ട്. ബിജെപിക്ക് ഏറെ പ്രാധാന്യമുള്ള വാണ്ട, മുഖവൂര്‍, പൂവത്തൂര്‍, ടവര്‍ വാര്‍ഡുകളിലും വിഭജനം സാധ്യമായത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് ആരോപണം.
ബിജെപി കൗണ്‍സിലര്‍മാരുള്ള വാണ്ട, മുഖവൂര്‍ വാര്‍ഡുകളെ മുറിച്ചു ചേര്‍ത്താണ് പനങ്ങോട്ടേല വാര്‍ഡ് പുതിതായി രൂപീകരിച്ചത്. പൂവത്തൂര്‍ വാര്‍ഡിനേയും വിഭ ജിച്ചിട്ടുണ്ട്. എന്നാല്‍ പരിയാരം, പേരയത്തുകോണം, അരശുപറമ്പ്, സന്നഗര്‍ വാര്‍ഡുകളുടെ വിഭജനം ബിജെപി- സിപിഎം. കൂട്ടുകെട്ടിന്റെ ഭാഗമാണെന്നും ഇതെല്ലാം ബിജെപിക്ക് അനുകൂലമാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.