വാർഡ് വിഭജനം ഏകപക്ഷീയം: ബിജെപി
1481451
Saturday, November 23, 2024 7:10 AM IST
നെടുമങ്ങാട്: നഗരസഭയിലെ വാർഡുവിഭജനം മാനദന്ധങ്ങൾ പാലിക്കാതെ ഏകപക്ഷീയമായി നടത്തിയതാണെന്നു ബിജെപി മണ്ഡലം പ്രസിഡന്റ് ഹരിപ്രസാദ്, ബിജെപി സ്റ്റേറ്റ് കൗൺസിൽ മെമ്പർ പൂവത്തൂർ ജയൻ എന്നിവർ ആരോപിച്ചു.
ജനസംഖ്യ, വാസയോഗ്യമായ വീടുകളോ,പ്രകൃതിദത്ത മായ അതിർത്തി നിർണയങ്ങളോ, വോട്ടർമാരുടെ എണ്ണമോ കണക്കിലെടുക്കാതെ ഭരണകക്ഷിയായ സിപിഎം നെ ജയിക്കാൻ തക്ക രീതിയിലാണ് നഗരസഭയിലെ വാർഡ് പുനർനിർണയം നടന്നിരിക്കുന്നത്.
ഇതിനെതിരെ ശക്തമായ സമര പരിപാടികളും നിയമ നടപടികളും സ്വീകരിക്കുമെന്നു ഹരി പ്രസാദും പൂവത്തൂർ ജയനും അറിയിച്ചു.