മകളെ കാണാനെത്തിയ അമ്മ ഓടയിൽ മരിച്ച നിലയിൽ
1481818
Monday, November 25, 2024 12:48 AM IST
ശ്രീകാര്യം: മകളെ കാണാനെത്തിയ അമ്മയെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. തേക്കുംമൂട് കണ്ടത്തിങ്കൽ വീട്ടിൽ വി.എസ്.ശൈലജ (72) ആണ് മരിച്ചത്. കല്ലമ്പള്ളി പ്രതിഭ നഗറിൽ താമസിക്കുന്ന മകൾ ഡോ.അഞ്ജുവിനെയും മരുമകൻ ഡോ. രഞ്ജു രവീന്ദ്രനെയും കാണാൻ എത്തിയതായിരുന്നു ശൈലജ. സന്ധ്യയോടെ വീട്ടിൽ നിന്നും ഓട്ടോയിൽ ശ്രീകാര്യത്തു വന്ന വിജയമ്മയെ ഓട്ടോ ഡ്രൈവർ വീടിനു സമീപം ഇടറോഡിൽ ഇറക്കി.
പ്രതിഭ നഗറിൽ പോക്കേണ്ട ശൈലജ വഴി തെറ്റി മുളവൂർ ലൈനിലേയ്ക്കു നടക്കുമ്പോൾ സമീപത്തെ കലിങ്കിനോടു ചേർന്ന ഓടയിൽ വീണതാകാം എന്നാണ്ശ്രീകാര്യം പൊലിസിന്റെ പ്രാഥമിക നിഗമനം. വീട്ടിൽ നിന്നും ഇറങ്ങിയ ശൈലജയെ കാണാനില്ലെന്ന് ശനിയാഴ്ച രാത്രി മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ആണ് മകൾ അഞ്ജു. മൂംബൈയിൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന അശ്വിൻ മകനാണ്.