കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ക്കു തുടക്കമായി
1481448
Saturday, November 23, 2024 7:10 AM IST
പാറശ്ശാല: കാരോട്- മുക്കോല ബൈപ്പാസ് വഴിയുള്ള കെഎസ്ആര്‍ടിസിയുടെ ബസ് സര്‍വീസുകള്‍ക്ക് തുടക്കമായി. പാറശാല ചെറുവാരക്കോണത്തു നടന്ന ചടങ്ങില്‍ എംഎല് എമാരായ സി.കെ. ഹരീന്ദ്രന്‍, കെ. ആന്‍സലന്‍ എന്നിവര്‍ ചേര്‍ന്ന് സര്‍വീസുകള്‍ ഫ്ളാഗ്ഓഫ് ചെയ്തു. പാറശാല, നെയ്യാറ്റിന്‍കര, പൂവാര്‍, വിഴിഞ്ഞം ഡിപ്പോകളില്‍നിന്ന് ഓരോ ബസ് വീതം നാലു സര്‍വീസുകളാണ് ദിവസേന നടത്തുന്നത്.
രാവിലെ 5.50ന് കളിയിക്കാവിളയില്‍നിന്ന് ആരംഭിക്കുന്ന സര്‍വീസുകള്‍ പാറശാല, ചെറുവാരക്കോണം, കാരോട് ബൈപ്പാസ് കവല, പ്ലാമൂട്ടുക്കട ഷാപ്പ്മുക്ക്, കാഞ്ഞിരംകുളം, കോവളം, തിരുവല്ലം, ഈഞ്ചയ്ക്കല്‍, ലുലു, ടെക്നോപാര്‍ക്ക്, കഴക്കൂട്ടം, പോത്തന്‍കോട് വഴി വെഞ്ഞാറമൂട് എത്തിച്ചേരുന്ന വിധത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്.
ബൈപ്പാസ് വഴിയുള്ള യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുന്നതിനനുസരിച്ച് കിഴക്കേക്കോട്ടയിലേക്കും മെഡിക്കല്‍കോളജിലേക്കും സര്‍വീസുകള്‍ ആരംഭിക്കുമെന്നു എംഎല്‍എ അറിയിച്ചു.