പിന്നോട്ടുരുണ്ട ബസ് നിരവധി വാഹനങ്ങളും കടയും തകർത്തു
1481737
Sunday, November 24, 2024 7:10 AM IST
കെഎസ്ആർടിസി ഡ്രൈവർ ബസിൽ കുഴഞ്ഞുവീണു
വെള്ളറട: കെഎസ്ആര്‍ടിസി വെള്ളറട ഡിപ്പോയിലെ ബസ് അമ്പൂരി വഴി തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെ അപകടത്തില്‍പ്പെട്ടു. അമ്പൂരി സ്കൂള്‍ ജംഗ്ഷനില്‍വച്ച് ഡ്രൈവർ ബ സിനുള്ളിൽ കുഴഞ്ഞുവീണതി നെ തുടർന്നായിരുന്നു അപകടം. ഇതേ തുടർന്നു ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി ഇരുചക്രവാഹനങ്ങളെ ഇടിച്ചുനിര്‍ത്തി.
പിന്നിലേക്കുരുണ്ട ബസ് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറി കടയും തകര്‍ന്നു. പിന്നിലേക്കുരുണ്ട ബസിടിച്ച് ബൈക്ക് യാത്രികരായ ഷിജു, ഷൈജു തോമസ് എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.
കെഎസ്ആര്‍ടിസി വെള്ളറട ഡിപ്പോയിലെ ഡ്രൈവർ ബാദുഷ(50)യാണ് കുഴഞ്ഞുവീണത്. ബാദുഷയെ ഉടന്‍തന്നെ കാരക്കോണം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വെള്ളറട ഡിപ്പോയിലെ ആർഎസി 387 നമ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. അമ്പൂരി സ്കൂള്‍ ജംഗ്ഷനില്‍ നിരവധി ബൈക്ക് യാത്രക്കാരും റോഡില്‍ നിലയുറപ്പിച്ചിരുന്നു.
ബസ് ബൈക്കുകളെ ഇടിച്ചു നിരത്തുന്ന സമയത്തുതന്നെ യാത്രക്കാര്‍ ഓട്ടം ആരംഭിച്ചു. ഇതിനിടെ ബസ് പിന്നിലോട്ട് ഉരുണ്ടാണ് കടയ്ക്ക് മുന്നില്‍ നിർത്തിയിട്ടിരുന്ന ജോസഫ് എബ്രഹാമിന്റെ ബൈക്കിലും ചിലങ്ക സ്റ്റോറിലും ഇടിച്ചു കയറിയത്. ലക്ഷം രൂപയില്‍ അധികം നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് കടയുടമ വ്യക്തമാക്കുന്നത്.