സ്ത്രീകളുടെ കലാ സാംസ്കാരിക സംഗമം സംഘടിപ്പിച്ചു
1482020
Monday, November 25, 2024 6:56 AM IST
നെടുമങ്ങാട്: നഗരസഭയുടെ നേതൃത്വത്തിൽ സ്ത്രീകളുടെ കലാ സാംസ്കാരിക സംഗമം വനിതാ ജംഗ്ഷൻ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ പ്രിയങ്ക ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സി.എസ്.ശ്രീജ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ അനുകുമാരി മുഖ്യാതിഥി ആയിരിന്നു.
പി. എസ്. ശ്രീകല, ഡോ. മഞ്ജു എസ്. നായർ, സരിത ബാലകൃഷ്ണൻ, പി. എസ്.തസ്നീം, കവിതാറാണി രഞ്ജിതത്, ഐസിഡിഎസ് ജീവനക്കാർ, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, കൗൺസിലർ തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലാ ആസൂത്രണ സമിതിയും വനിതാ ശിശു വികസന വകുപ്പും നെടുമങ്ങാട് നഗരസഭയും സംയുക്തമായി ആണ് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ ജംഗ്ഷൻ സംഘടിപ്പിച്ചത്. ജില്ലയിലെ വനിതാ ജംഗ്ഷൻ സംഘടിപ്പിച്ച ആദ്യ നഗരസഭയാണ് നെടുമങ്ങാട്.
പൊതു സ്ഥലത്ത് ഒരുക്കിയ വിവിധ പരിപാടികൾ പൂർത്തിയായത് പുലർച്ചെ രണ്ട് മണിയോടെയാണ്. സ്ത്രീ ശാക്തീകരണം, സമഗ്ര വികസനം, സുരക്ഷ, തുല്യത, സാംസ്കാരിക ഉണർവ്, സ്വാതന്ത്ര്യം തുടങ്ങിയവയുടെ ദൃശ്യാവിഷ്കാരണമാണ് അരങ്ങിൽ അവതരിപ്പിച്ചത്.
പാറശാല: അതിയന്നൂര്‍ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സ്ത്രീകളുടെ സമഗ്ര വികസനവും സുരക്ഷയും മാനസിക ഉല്ലാസവും വനിതാ ശാക്തീകരണവും ലക്ഷ്യംവച്ചു കൊണ്ട് തയാറാക്കിയ വനിതാ ജംഗ്ഷന് വനിതകളുടെ പഞ്ചായത്ത് തല സംഗമം ജില്ലാ കളക്ടര്‍ അനു കുമാരി ഉദ്ഘാടനം ചെയ്തു.
മുഖ്യാതിഥിയായി നെയ്യാറ്റിന്‍കര കോടതിയിലെ സിവില്‍ ജഡ്ജി റിയാ രാജി മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ ആദ്യത്തെ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ കൂടിയായ അനിതയ്ക്കും നാടക അഭിനയ മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ള ഹരിത കര്‍മ സേന അംഗം കൂടിയായ വിമലക്കും കളക്ടര്‍ ആദരവും പുരസ്കാരങ്ങളും നല്കി.
ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുധാമണി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വൈസ് പ്രസിഡന്റ് അഡ്വ. കെ.അനിത സ്വാഗതം ആശംസിച്ചു. എഇഓ കവിത ജോണ്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബി. ബി. സുനിതാ റാണി, അശ്വതി ചന്ദ്രന്, എസ്.മായാറാണി, ബീന ബി ടി ,നിര്‍മലകുമാരി, എസ്.രമ, വി.ശ്രീകല, സി.എസ്.അജിത എന്നീ ജനപ്രതിനിധികളും കുടുംബശ്രീ ചെയര്‍പേഴ്സണ്‍ സിന്ധു, കൃഷ്ണ, ജയശ്രീ, എഫ് സോജിയ എന്നിവര്‍ പ്രസംഗിച്ചു.