തിരുവല്ലത്ത് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1481497
Saturday, November 23, 2024 10:38 PM IST
തിരുവല്ലം: തിരുവല്ലം പാലത്തില്‍ ഇന്നലെ പുലര്‍ച്ചെ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തൃശ്ശൂര്‍ തലപ്പളളി താലൂക്കില്‍ തെക്കുംകര വില്ലേജില്‍ പൂമലദേശം വാറത്തില് ഹൗസില്‍ രാജേന്ദ്രന്റെ മകന് ദില്ശാന്ത് (27) ആണ് മരിച്ചത്.
ദില്ശാന്ത് ഇയാളുടെ പള്‍സര്‍ ബൈക്കില്‍ കുമരിചന്ത ഭാഗത്തു നിന്നും കോവളം ഭാഗത്തേക്ക് വരികയായിരുന്നു. അമിത വേഗത്തിലായിരുന്ന ബൈക്കും ഓട്ടോയും തമ്മില്‍ കൂട്ടിയിടിച്ച് ബൈക്ക് പൂര്‍ണമായും തകര്‍ന്നു.
നാട്ടുകാരുടെയും പോലീസിന്റെയും നേതൃത്വത്തില്‍ യുവാവിനെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. കെഎല്‍-21 ഇ-0561 നമ്പരിലുളള ഓട്ടോയുമായിട്ടാണ് ബൈക്ക് കൂട്ടിയിടിച്ചത്. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു.
ഒരാഴ്ച മുമ്പാണ് തൃശ്ശൂര്‍ സ്വദേശിയായ ദില്ശാന്ത് തിരുവനന്തപുരത്ത് എത്തുന്നത്. ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ് കഴിഞ്ഞ ശേഷം കോവളത്തുളള ഒരു റിസോര്‍ട്ടില്‍ ജോലി നോക്കി വരികയായിരുന്നതായി പോലീസ് പറഞ്ഞു. പൂന്തുറ പോലീസ് കേസെടുത്തു.