ക​ല്ല​റ:​ പ്ര​ബു​ദ്ധ​ത​യു​ള്ള ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് കേ​ര​ളം മാ​തൃ​ക​യെ​ന്നു മ​ന്ത്രി വി.​ ശി​വ​ൻ​കു​ട്ടി. ക്ലാ​സ് മു​റി​ക​ളി​ൽ വി​പ്ല​വം സൃ​ഷ്ടി​ക്കു​ന്ന​തി​നും അ​വ​യെ ന​വീ​ക​ര​ണ​ത്തി​ന്‍റെയും പ​ഠ​ന​ത്തി​ന്‍റെ​യും കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ന്ന​തി​നു​മാ​യി നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് സ​ർ​ക്കാ​ർ വി​ഭാ​വ​നം ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മി​തൃ​മ്മ​ല ഗ​വ. ബോ​യ്‌​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ സ​ർ​ക്കാ​ർ പ്ലാ​ൻ ഫ​ണ്ടി​ൽനി​ന്നും ഒ​രു കോ​ടി വി​നി​യോ​ഗി​ച്ച് നി​ർ​മിച്ച ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ലാ​ബ് ബ്ലോ​ക്കി​ന്‍റെ​യും കൊ​ല്ല​യി​ൽ എ​ൽപി​എ​സ്, ഭ​ര​ത​ന്നൂ​ർ ഗ​വ. എ​ൽ​പിഎ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്നും ഒ​രു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു നി​ർ​മിച്ച ബ​ഹു​നി​ല മ​ന്ദി​ര​ങ്ങ​ളു​ടേ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

മൂ​ന്നു സ്കൂ​ളു​ക​ളി​ലാ​യി ന​ട​ന്ന ച​ട​ങ്ങു​ക​ളി​ൽ ഡി.​കെ. മു​ര​ളി എം​എ​ൽ​എ, വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​ കോ​മ​ളം, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​ശ്രീ​വി​ദ്യ, പാ​ങ്ങോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എം.​എം. ഷാ​ഫി, ക​ല്ല​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ജി.​ജി. ലി​സി, ഗ്രാ​മ-​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, സ്കൂ​ൾ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.