അനുജൻ മരിച്ചതറിഞ്ഞ ജ്യേഷ്ഠൻ കുഴഞ്ഞുവീണ് മരിച്ചു
1481820
Monday, November 25, 2024 12:48 AM IST
ആറ്റിങ്ങൽ: അനുജന്റെ മരണവാർത്തയറിഞ്ഞ ജ്യേഷ്ഠൻ കുഴഞ്ഞുവീണ് മരിച്ചു. ആറ്റിങ്ങൽ കൊടുമൺ ജയഹരിതത്തിൽ ഹരി (59) ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ഹരി കിടപ്പിലായിരുന്നു.
ഇദ്ദേഹത്തിന്റെ മരണവാർത്തയറിഞ്ഞ ജേഷ്ഠൻ ആറ്റിങ്ങൽ കരിച്ചയിൽ രാമനിലയത്തിൽ രാമകൃഷ്ണൻ പിള്ള (65) കുഴഞ്ഞുവീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ച ശേഷമായിരുന്നു മരണം. ഹരിയുടെ സംസ്കാരം ശാന്തികവാടത്തിലും രാമകൃഷ്ണന്റേത് സ്വവസതിയിലും നടക്കും.