"വഴയില-പഴകുറ്റി റോഡു നിർമാണം: ബുദ്ധിമുട്ടുകൾ പരിഹരിക്കണം'
1481744
Sunday, November 24, 2024 7:10 AM IST
നെടുമങ്ങാട്: വഴയില-പഴകുറ്റി നെടുമങ്ങാട് റോഡ് നിർമാണത്തിന്റെ പേരിൽ ജനങ്ങൾക്കുണ്ടായ യാത്രാ ബുദ്ധിമുട്ടുകൾ ബന്ധപ്പെട്ടവർ അടിയന്തരമായി പരിഹരിക്കണമെന്നു തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആനാട് ജയൻ ആവശ്യപ്പെട്ടു.
പഴുകുറ്റി-നെടുമങ്ങാട്-വഴയില റോഡുവഴി തിരുവനന്തപുരത്തേക്ക് മെഡിക്കൽ കോളജിലേക്കും ജനറൽ ആശുപത്രിയിലേക്കുമെല്ലാം പോകുന്ന വാഹനങ്ങൾ വഴിതിരിച്ചു വിടുന്നതു മൂലം അധിക ദൂരം സഞ്ചരിച്ച് മാത്രമേ ലക്ഷ്യസ്ഥാനത്തെത്തിച്ചേരുവാൻ കഴിയുന്നുള്ളു.
റോഡുനിർമാണം ആരംഭിക്കുന്പോൾ വാഹനങ്ങൾ മറ്റുവഴി തിരിച്ചുവിടേണ്ടിവരുമെന്നു ബോധ്യമുണ്ടായിരുന്നിട്ടും അത്തരം റോഡുകളുടെ അറ്റകുറ്റപ്പണികൾപോലും നടത്താൻ അധികൃതർ തയാറായിട്ടില്ല.
വാഹനങ്ങൾ തിരിച്ചുവിടുന്ന റോഡിൽ ദിശാ സൂചികാവയ്ക്കാത്തമൂലം പാലോട് ചെങ്കോട്ട റോഡിലേക്ക് തിരുവനന്തപുരത്തുനിന്ന് കടന്നുപോകുന്ന യാത്രക്കാർ ഇതേ റോഡു വഴി വിമാനത്താവളങ്ങളിലേക്ക് എത്തിച്ചേരേണ്ടിവരും. വഴിയറിയാതെ നിൽക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നതെന്നും ആനാട് ജയൻ പറഞ്ഞു.