പ്ലംബര്‍ എന്‍എസ്ക്യൂഎഫ് ഓള് ഇന്ത്യാ ട്രേഡ് ടെസ്റ്റില്‍ റാങ്കുമായി ദിവ്യ
1466514
Monday, November 4, 2024 7:01 AM IST
തിരുവനന്തപുരം: പ്ലംബര്‍ എന്‍എസ്ക്യൂഎഫ് (നാഷണല്‍ സ്കില്‍സ് ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക്) ഓള് ഇന്ത്യാ ട്രേഡ് ടെസ്റ്റില്‍ റാങ്കുമായി ആര്. ദിവ്യ.
പട്ടികജാതി വികസന വകുപ്പിന്റെ കടകംപള്ളി ഐടിഐയിലെ വിദ്യാര്‍ഥിനിയാണ് ദിവ്യ. ഡല്‍ഹി കൗശല്‍ ഭവന് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പാരാലിംപിക് ഒളിംപിക് അത്ലറ്റ് പ്രീതി പാലില്‍നിന്നും ദിവ്യ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രെയിനിംഗിലെ മികച്ച 10 ട്രേഡുകളില്‍ ഒന്നായ പ്ലംബര്‍ ട്രേഡിലാണ് ദിവ്യ റാങ്ക് കരസ്ഥമാക്കിയത്.
കടകംപള്ളി ഐടിഐ പ്രിന്‍സിപ്പല്‍ വില്‍സണ്‍ കെ. രാഘവന്, ഐടിഐ ഇന്‍സ്ട്രക്ടര്‍ എം.ആര്. ജയചന്ദ്രപ്രസാദ് മറ്റ് അധ്യാപകര്‍ ജീവനക്കാര്‍ എന്നിവരുടെ പ്രചോദനവും പിന്തുണയും ദിവ്യയ്ക്കുണ്ട്. വകുപ്പ് ഡയറക്ടര്‍, ഉന്നത ഉദ്യോഗസ്ഥര്‍, ട്രെയിനിംഗ് ഓഫീസര്‍, മേഖലാ ട്രെയിനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയവരുടെ പിന്തുണയാണു വിജയത്തിനു പിന്നില്‍.
ദിവ്യയുടെ നേട്ടം പട്ടികജാതി വികസന വകുപ്പിനും കേരളത്തിനും അഭിമാനകരമാണെന്നും ദിവ്യയുടെ അര്‍പ്പണബോധത്തോടെയുള്ള കഠിനാധ്വാനമാണ് റാങ്ക് നേട്ടത്തിനു പിന്നിലെന്നും അധ്യാപകര്‍ പറയുന്നു. പട്ടികജാതി വികസന വകുപ്പ് സംസ്ഥാനത്തൊട്ടാകെ 44 ഐടിഐകളില്‍ 11 ട്രേഡുകളാണ് പരിശീലിപ്പിച്ചുവരുന്നത്. ഇതില്‍ പകുതിയിലധികം ഐടിഐകളിലും 100 ശതമാനം വിജയമാണുള്ളത്.