വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
1489610
Tuesday, December 24, 2024 5:30 AM IST
നെടുമങ്ങാട് : വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി.
പനവൂർ ആറ്റിൻപുറം ഹൗസ് സെറ്റു കോളനിയിൽ ദീപു ഭവനിൽ ഷിജു (37) ആണ് പിടിയിലായത്. ഷിജുവിന്റെ കുടെ താമസിക്കണമെന്നു പറഞ്ഞത് വീട്ടമ്മയായ പരാതിക്കാരി വിസമ്മതിച്ചത്തിലുള്ള വിരോധത്തിലാണ് പ്രതി വീട്ടമയേയും ഭർത്താവിനേയും ആക്രമിച്ചതെന്ന് പരായിൽ പറയുന്നു.
വീട്ടമ്മയുടെ ഭർത്താവിനെ കൊല്ലുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായി പരാതിയിൽ വീട്ടമ്മ ആരോപിക്കുന്നു. പലതവണ പ്രതി പരാതിക്കാരിയുടെ വീട്ടിൽ കല്ലെറിയുകയും ചെയ്തിട്ടുള്ളതായും പോലീസ് പറഞ്ഞു.
ഒളിവിൽ പോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി യിൽ ഹാജരാക്കിയ പ്രതിയെ റി മാൻഡ് ചെയ്തു.