സ്നേഹത്തിന്റെ സ്വപ്നക്കൂടൊരുക്കി കോൺഗ്രസ് കൂട്ടായ്മ
1489602
Tuesday, December 24, 2024 5:30 AM IST
തിരുവനന്തപുരം: ശംഖുമുഖം മുൻ വാർഡ് പ്രസിഡന്റ് ജോണിയുടെ നേതൃത്വത്തിൽ കണ്ണാന്തുറ മുൻ ബൂത്ത് പ്രസിഡന്റ് ആലോഷ്യസിന്റെ കുടുംബത്തിന് ക്രിസ്മസ് സമ്മാനമായി പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർ വീട് നിർമിച്ചു നൽകി. അടൂർ പ്രകാശ് എംപി സ്വപ്നഭവനം എന്നു പേരിട്ട വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു.
രണ്ടു വർഷത്തിനിടക്ക് രണ്ടു വീടുകൾ നിർമിച്ചു നൽകാൻ ജോണിയും കോൺഗ്രസ് പ്രവർത്തകരും കാണിച്ച മനോഭാവത്തെ എംപി അഭിനന്ദിച്ചു.
കെപിസിസി സെക്രട്ടറി ശരത്ചന്ദ്രപ്രസാദ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ ലെഡ്ഗർ ബാവ, എം.എ. പദ്മകുമാർ, ടി.ബഷീർ, സേവ്യർ ലോപസ്, സെറഫിൻ ഫ്രഡി, പൂന്തുറ ജയ്സൺ, വെട്ടുകാട് ജോർജ്, എച്ച്.പി.ഹാരിസൺ, കഠിനംകുളം ജോയ്, വള്ളക്കടവ് ഷാജി, ഷാജി ഡിക്രൂസ്, ആന്റണി ജോർജ്, കണ്ണാന്തുറ വാർഡ് പ്രസിഡന്റ് മനീഷ്, ശാന്തപ്പൻ, ബെറോമാ പാട്രിക്, ഷീബ പാട്രിക്, മൻസൂർ, അനി റാവു, സനൽ പത്രോസ് തുടങ്ങിയവർ പ്രസംഗിച്ചു.