കെ.കരുണാകരനെ അനുസ്മരിച്ച് നാട്
1489603
Tuesday, December 24, 2024 5:30 AM IST
ആറ്റിങ്ങൽ: ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴക്കേ നാലുമുക്ക് ജംഗ്ഷനിൽ മുൻ മുഖ്യമന്ത്രി കെ കരുണാകരൻ അനുസ്മരണം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് എച്ച്. ബഷീറിന്റെ അധ്യക്ഷതയിൽ പ്രഫഷണൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡോ. എസ്. എസ്. ലാൽ യോഗം ഉദ്ഘാടനം ചെയ്തു.
ഡിസിസി മെമ്പർ ആറ്റിങ്ങൽ സതീഷ്, കെ. സുരേന്ദ്രൻ നായർ, കിരൺ കൊല്ലമ്പുഴ, ആർ. തുളസീദാസ്, മണനാക്ക് ഷിഹാബുദ്ദീൻ, ആർ.വിജയകുമാർ, ഷൈജു ചന്ദ്രൻ, മാമം ജ്യോതി കുമാർ, വക്കം സുധ എന്നിവർ പ്രസംഗിച്ചു.
ആറ്റിങ്ങൽ: ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണത്തിൽ മണ്ഡലം പ്രസിഡന്റ് ആർ.എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് എൻ. ബിഷ്ണു, വൈസ് പ്രസിഡന്റ് എസ്. ജയചന്ദ്രൻ നായർ, കെ. വിനയൻ മേലാറ്റിങ്ങൽ, എസ്. ഷാജി മണ്ഡലം ഭാരവാഹികൾ ആയ ജയകുമാർ ,സുകേഷ് എസ്. ജയകുമാർ, വിഷ്ണു, പ്രശീലൻ തുടങ്ങിയവർ പങ്കെടുത്തു.
ആറ്റിങ്ങൽ: കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുങ്ങുഴി ജംഗ്ഷനിൽ നടത്തിയ അനുസ്മരണ സമ്മേളനവും, പുഷ്പാർച്ചനയും ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.എസ് കൃഷ്ണ
കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.ആർ നിസാർ അധ്യക്ഷത വഹിച്ചു.
ബി. മനോഹരൻ, വി.കെ. ശശിധരൻ, കെ. ഓമന, പുതുക്കരി പ്രസന്നൻ, എസ്. മധു, ബി. സുധർമ്മ, ബ്ലോക്ക് ഭാരവാഹികളായ മാടൻവിള നൗഷാദ്, എം.കെ ഷാജഹാൻ, എസ്.ജി അനിൽകുമാർ, എൽ.സുരേഷ് ബാബു, പ്രവീണ കുമാരി, മണ്ഡലം ഭാരവാഹികളായ ചന്ദ്രബാബു, രാജൻ കൃഷ്ണപുരം, ജനകലത, എസ്. സുരേന്ദ്രൻ, റഷീദ് റാവുത്തർ, അജിത, ലതാകുമാരി, സന്തോഷ്, അനുരാജ്, ജയകുമാർ മൂലയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
വെള്ളറട: വെള്ളറട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളറട ബ്ലോക്ക് കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിനു മുന്നില്‍ നടത്തിയ കെ.കരുണാകരൻ അനുസ്മരണം ബ്ലോക്ക് പ്രസിഡന്റ് അഡ്വ .ഗിരീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
കെ. ജി. മംഗള്‍ദാസ്, മലയില്‍ രാധാകൃഷ്ണന്, മുട്ടച്ചല്‍ സുനില്‍, അജയന് ഗോപാലകൃഷ്ണന്, വിജിന് തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു.
പാറശാല: പാറശാല മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടന്നു. കെപിസിസി സെക്രട്ടറി ആര്. വത്സലന്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ജെ. കെ. ജസ്റ്റിന് രാജ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി പാറശാല സുധാകരന്, കോണ്‍ഗ്രസ് നേതാക്കളായ ടി. കെ. വിശ്വംഭരന്, വേലപ്പന് നായര്‍, വിന്‍സര്‍, ഷീബാ റാണി, രാജേന്ദ്രപ്രസാദ് പവത്തിയാന്വിള സുരേന്ദ്രന്, വിജയകുമാര്‍, രാമചന്ദ്രന്, മുരുകന്, രാധാകൃഷ്ണന്, ബൈജു, അജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിതുര: യൂത്ത് കോൺഗ്രസ് തൊളിക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയടി ജംഗ്ഷനിൽ കെ.കരുണാകരൻ അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണത്തോടനുബന്ധിച്ച് ഛായാ ചിത്രത്തിൽ പുഷ്പ്പാർച്ചന നടത്തി.
മണ്ഡലം പ്രസിഡന്റ് ഷൈൻ പുളിമൂട് അധ്യക്ഷത വഹിച്ചു. പ്രവാസി കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് എം.എം. സലിം ഉദ്ഘാടനം ചെയ്തു.
നേതാക്കളായ ഇജാസ് തേവൻപാറ, അഖിൽ ദിലീപ്, അബുത്വാലിബ്, അനന്ദു ശാസ്ത, എം.എ. ബക്കർ, വേണു മലയടി, നൗഫാൻ തൊളിക്കോട്, ഫിറോസ് പാമ്പാടി, ആനപ്പെട്ടി പ്രജീഷ്, ഷബീബ് ബഷീർ തുടങ്ങിയവർ പങ്കെടുത്തു.
വിതുര: കെ. കരുണാകരന്റെ ഓർമ്മ ദിനത്തിൽ വിതുരമണ്ഡലത്തിലെ 12 ബൂത്തുകളിലും ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. വിതുര കല്ലിംഗൽ ജംഗ്ഷനിൽ വിതുര കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ.എം. നസീറിന്റെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. സി. എസ്. വിദ്യാസാഗർ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഡിസിസി ജനറൽ സെക്രട്ടറി എൽ.കെ. ലാൽ റോഷൻ പുഷ്പാർച്ചന നടത്തി. അജീഷ് നാഥ്, ലേഖകൃഷ്ണകുമാർ, എൽകെ ലാൽറോയ്, ഷീല വേണുഗോപാൽ, മേഖല സലീം, രഘു, സിദ്ദീഖ് വിനോദ്, സുമേഷ്, കൃഷ്ണൻ നായർ, സുരേന്ദ്രൻ, സുരേന്ദ്രൻ കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.
വെള്ളറട: പഞ്ചാകുഴിയില് ലീഡര്‍ കെ. കരുണാകരന് അനുസ്മരണം ബ്ലോക്ക് പഞ്ചായത്ത് അംഗം ആനി പ്രസാദ് ഉദ്ഘാടനം ചെയ്തു.
ജസ്റ്റിന് ജയകുമാര്‍, അജിന് വെള്ളറട, ആദര്‍ശ് താപസ്, സജില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
നെടുമങ്ങാട്: കോൺഗ്രസ് മൂഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് വേട്ടം പള്ളി സനൽ, ഡിസിസി അംഗം കെ. ശേഖരൻ, ബ്ലോക്ക് ഭാരവാഹികളായ ഇര്യനാട് രാമചന്ദ്രൻ, വേങ്കവിള സുരേഷ്, മൂഴി എസ്. സുനിൽ, നിസാം പള്ളിമുക്ക്, ഷെമി തുടങ്ങിയവർ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെ അനുസ്മരണത്തിന് നേതൃത്വം നൽകി.
നെടുമങ്ങാട് : നെടുമങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഛായാ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. പ്രസിഡന്റ് സി. മഹേഷ് ചന്ദൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി നെട്ടിറച്ചിറ ജയൻ, അനുസ്മരണ പ്രഭാഷണം നടത്തി.
ബ്ലോക്ക് കോൺഗ്രസ്കമ്മിറ്റി പ്രസിഡന്റ് ടി. അർജുനൻ, നെട്ടിറച്ചിറ രഘു, എ.എം.ഷെരിഫ്, മഞ്ചയിൽ റാഫി, കൊല്ലംങ്കാവ് സജി, സെയ്ഫുദീൻ, വിനോദ്, കലേഷ്, സോണി പുന്നിലം, നിഷ ജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
നെടുമങ്ങാട് : കെ. കരുണാകരൻ ചരമവാർഷികത്തോട് അനുബന്ധിച്ചു യൂത്ത് കോൺഗ്രസ് വട്ടപ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണപരിപാടിയും ഉച്ച കഞ്ഞി വിതരണവും നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈജു വട്ടപ്പാറയുടെ നേതൃത്വത്തിൽ നടന്ന പരിപാടികൾ ഡിസിസി ജനറൽ സെക്രട്ടറി കല്ലയം സുകു ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. അഭിജിത്ത് മുഖ്യ പ്രഭാഷണം നടത്തി. ശരത് ഷെലേശ്വൻ, മരുതൂർ വിജയൻ, വട്ടപ്പാറ ഓമന, ഷെമീർ വളിക്കോട്, ബിനീഷ് വട്ടപ്പാറ എന്നിവർ നേതൃത്വം നൽകി.
വെള്ളറട: ദളിത് കോണ്‍ഗ്രസ് കുന്നത്ത്കാല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കെ. കരുണാകരന് ചരമവാര്‍ഷിക ദിനത്തിൽ ദളിത് കോണ്‍ഗ്രസ് പാറശാല ബ്ലോക് പ്രസിഡന്റ് സന്തോഷ്, ദളിത് കോണ്‍ മണ്ഡലം പ്രസിഡന്റ് മൂപ്പ്കാല രാജന്, ബ്ലോക്ക് ജനറൽ സെക്രട്ടറി കുന്നത്ത്കാല്‍ മണികണ്ഠന്, സേവ്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കാട്ടാക്കട: പൂവച്ചൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പൂവച്ചൽ ജംഗ്ഷനിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും, അനുസ്മരണയും നടത്തി. മണ്ഡലം പ്രസിഡന്റ് കട്ടയ്ക്കോട് തങ്കച്ചന്റെ അധ്യക്ഷതയിൽ മുൻ ബ്ലോക്ക് പ്രസിഡന്റ് സി. ആർ. ഉദയകുമാർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മുൻ പ്രസിഡന്റ് പി. രാജേന്ദ്രൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സുകുമാരൻ നായർ, ട്രഷറർ പി. ബാബു, സേവാദൽ മഹിളാ വിഭാഗം ജില്ലാ പ്രസിഡന്റ് ജെ. ഫസീല, തൽഹത്ത്, ഷീജ ബീവി, കെ. ശശീന്ദ്രൻ, അലി അക്ബർ, വിക്രമൻ നായർ, രാധാകൃഷ്ണൻ നായർ, രാജഗോപാലൻ നായർ, കെ. ശിശുപാലൻ, അനീഷ് ബഥനിപുരം, സുനിൽകുമാർ, എസ്.ഡേവിഡ്, ഷൈജു, യൂജിൻ, സരസൻ, ഷാഹുൽഹമീദ് തുടങ്ങിയവർ പങ്കെടുത്തു.
വെള്ളറട: കോണ്‍ഗ്രസ് മാരായമുട്ടം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കെ. കരുണകരന് അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ യോഗത്തിന് മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീരാഗം ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.
കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. അനില്‍ ഉത്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി മണ്ണൂര്‍ ശ്രീകുമാര്‍, തത്തിയൂര് വാര്‍ഡ് മെമ്പര്‍ കാക്കണം മധു, പുഷ്പലില, ബിജുലാല്‍, ആരാമം മധുസുദനന്‍ നായര്‍, കോട്ടയ്ക്കല്‍ വിനോദ്, യൂത്ത് കോണ്‍ഗ്രസ് നേതാകളായ കാക്കണം രാജേഷ്, ബിജു പുതുവല്‍ , അലക്സ് എന്നിവര്‍ നേതൃത്വം നല്കി.