കുടുംബശ്രീ ജെന്‍ഡർ കാര്‍ണിവൽ
1489614
Tuesday, December 24, 2024 5:30 AM IST
തിരുവനന്തപുരം: കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ജെന്‍ഡര്‍ കാര്‍ണിവൽ സമാപിച്ചു. "ലിംഗവിവേചനത്തിനും ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കുമെതിരേ' എന്ന ആശയത്തിൽ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന "നയിചേത്ന 3.0' ദേശീയ ജെന്‍ഡര്‍ കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ചായിരുന്നു ജെന്‍ഡര്‍ കാര്‍ണിവല്‍.
കുടുംബശ്രീയുടെ കീഴില്‍ 1070 സിഡിഎസുകളിലും ജെന്‍ഡര്‍ കാര്‍ണിവൽ സംഘടിപ്പിച്ചു. ലിംഗാവബോധം, നിയമബോധം എന്നിവ ഉള്‍പ്പെടെ കുടുംബശ്രീ അംഗങ്ങളുടെ ബൗദ്ധിക വികാസത്തിനു വഴിയൊരുക്കുന്ന പരിപാടികളായിരുന്നു ഇവയില്‍ ഏറെയും.
കൂടാതെ ജെന്‍ഡര്‍ ക്വിസ്, സംവാദം, ലിംഗതുല്യതയ്ക്കായി പുരുഷന്മാര്, ആണ്‍കുട്ടികള്‍, പ്രാദേശിക നേതാക്കള്‍ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് ഗ്രൂപ്പ് ചര്‍ച്ചകള്‍, ജെന്‍ഡര്‍ ചാമ്പ്യന്മാരെ ആദരിക്കല്‍, പോഷകാഹാര ഭക്ഷ്യമേള, രംഗശ്രീ തെരുവു നാടകം എന്നിങ്ങനെ വിവിധ പരിപാടികളും കാര്‍ണിവലിനോടനുബന്ധിച്ച് അരങ്ങേറി.