എംറ്റൈ കവിത കഥ, ചര്‍ച്ച സംഘടിപ്പിച്ചു
1489598
Tuesday, December 24, 2024 5:30 AM IST
തിരുവനന്തപുരം: തിരുവനന്തപുരം: മലയാളം, തമിഴ്, ഇന്ത്യന്‍ ഇംഗ്ലീഷ് (എംറ്റൈ) റൈറ്റേഴ്സ് ഫോറത്തിന്റെ 140-ാം പ്രതിമാസസമ്മേളനം സ്റ്റാറ്റിയൂ തായ്നാട് ഹാളില്‍ ചേര്‍ന്നു. ഫോറം പ്രസിഡന്റ് ജസീന്താ മോറിസ് അധ്യക്ഷയായിരുന്നു. സമ്മേളനത്തില്‍ ബിനു കല്പകശേരി, സൈമണ്‍ തൊളിക്കോട്, എസ്.ജെ. സംഗീത, ആര്.കെ. രാമചന്ദ്രന്, ബീന, മല്ലിക വേണുകുമാര്‍, ജി.പി. കുമാരസ്വാമി എന്നിവര്‍ മലയാള കവിതകളും അജിത് സുന്ദര്‍ മലയാളം കഥയും അവതരിപ്പിച്ചു.
എം.എസ്.എസ് മണിയന്, എസ്. ഭഗവതി, പൊന്നമ്മാള്‍, സി. ആതിപഗവന്, ജയലക്ഷ്മി എന്നിവര്‍ തമിഴ് കവിതകളും തിരുമല സത്യദാസ്, സൂരജ് ജെ. പുതുവീട്ടില്‍, സുരേഷ് കിള്ളിയൂര്‍, ജയചന്ദ്രന് രാമചന്ദ്രന്, അരുണ്‍ ബാബു സക്കറിയ, കരുമം എം. നീലകണ് ഠന് എന്നിവര്‍ ഇംഗ്ലീഷ് കവിതകളും അവതരിപ്പിച്ചു. തുടര്‍ന്നുനടന്ന ചര്‍ച്ചകളില്‍ പ്രഫ. ജി.എന്‍. പണിക്കര്‍, ജസീന്ത മോറിസ്, ഡോ.ജി. രാജേന്ദ്രന് പിള്ള, ജി. സുരേന്ദ്രന് ആശാരി, അനി നെടുങ്ങോട് എന്നിവര്‍ സാഹിത്യ ചര്‍ച്ചകളിലും സംവാദങ്ങളിലും പങ്കെടുത്തു.