സേവാശക്തി ഫൗണ്ടേഷൻ വാർഷികാഘോഷവും കുടുംബസംഗമവും
1489615
Tuesday, December 24, 2024 5:30 AM IST
തിരുവനന്തപുരം : സേവാശക്തി ഫൗണ്ടേഷന്റെ ഒന്നാം വാർഷികാഘോഷം 29നു രാവിലെ 9.30 മുതൽ വൈകുന്നേരം 6.30 വരെ തിരുവനന്തപുരം മന്നം മെമ്മോറിയൽ നാഷണൽ ക്ലബിൽ നടക്കും. ചികിത്സാ ധനസഹായ വിതരണം, വിദ്യാർഥി സംഗമം, ക്വിസ് മത്സരം, ഉപന്യാസ രചന മത്സരം, കുടുംബസംഗമം,ആദരണസഭ, പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനം, മെമ്പർഷിപ് വിതരണം, യൂത്ത് ആൻഡ് വനിതാ വിംഗ് രൂപീകരണം എന്നിവ ഇതിനോടനുബന്ധിച്ചു നടക്കും.
അടൂർ പ്രകാശ് എംപി ഉദ്ഘാടനം നിർവഹിക്കും. തിരുവിതാം കൂർ രാജകുടുംബാംഗം ഗൗരി പാർവതി ഭായി മുഖ്യാതിഥിയാകും. ഫൗണ്ടേഷൻ ചെയർമാൻ സി.എസ് മോഹനൻ അധ്യക്ഷ നാകും. എം. നന്ദകുമാർ, ഡോ. പുനലൂർ സോമരാജൻ, എം.എസ്. ഫൈസൽഖാൻ, ഡോ. രഞ് ജിത്ത് വിജയഹരി, ദിനേശ് പണിക്കർ, എം. സന്തോഷ്, സി. അനൂപ് തുടങ്ങിയവർ പ്രസംഗിക്കും.