ആശാൻ ചരമശതാബ്ദി: സെമിനാർ
1490020
Wednesday, December 25, 2024 6:41 AM IST
കഴക്കൂട്ടം: മഹാകവി കുമാരനാശാന്റെ ചരമശതാബ്ദി ആചരണത്തിന്റെ ഭാഗമായി ചെമ്പഴന്തി ശ്രീനാരായണ അന്താരാഷ്ട്ര കൺവൻഷൻ സെന്ററിൽ "ശ്രീനാരായണ ഗുരുദർശനവും കുമാരനാശാൻ കവിതയും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. തോന്നയ്ക്കൽ കുമാരനാശാൻ ദേശീയസാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട്, ചെമ്പഴന്തി ശ്രീനാരായണ പഠന തീർഥാടന കേന്ദ്രവുമായി ചേർന്നാണ് സെമിനാർ നടത്തുന്നത്.
28നു രാവിലെ 10ന് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ പ്രഫ. വി.മധുസൂദനൻ നായരുടെ അധ്യ ക്ഷതയിൽ കൂടുന്ന സെമിനാർ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി മുഖ്യാതിഥിയായിരിക്കും.
ഡോ. എം.എ. സിദ്ദിഖ്, ഡോ. സി.ഉദയകല എന്നിവർ പ്രഭാഷണം നടത്തും. പഠന തീർഥാടന കേന്ദ്രം ഡയറക്ടർ പ്രഫ. എസ്. ശിശുപാലൻ, ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി വി. ജയപ്രകാശ്, തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ജലീൽ, കൗൺസിലർ ചെമ്പഴന്തി ഉദയൻ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഹരിപ്രസാദ്, വീണാബാബു,
ഡോ. കെ. അജിൽ, അരുൺ വട്ടവിള, ബി. വിമൽകുമാർ തുടങ്ങിയവർ പങ്കെടുക്കും. സെമിനാറിനെ തുടർന്ന് ഉച്ചക്ക് 2.30ന് കാഥികൾ വെണ്മണി രാജു അവതരിപ്പിക്കുന്ന കഥാപ്രസംഗവും നടക്കും.