സൗജന്യ ലഘുഭക്ഷണ വിതരണ ക്യാമ്പ് ഉദ്ഘാടനം ചെയ്തു
1489606
Tuesday, December 24, 2024 5:30 AM IST
നെയ്യാറ്റിൻകര : അഖില ഭാരത അയ്യപ്പ സേവ സംഘം നെയ്യാറ്റിൻകര താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകരയിൽ നിന്നും ശബരിമലയിലേയ്ക്ക് യാത്ര തിരിക്കുന്ന അയ്യപ്പ ഭക്തർക്ക് ലഘു ഭക്ഷണം വിതരണം ചെയ്യുന്നതിനായി കെഎസ്ആർടിസി ഡിപ്പോയിൽ ആരംഭിച്ച സൗജന്യ ലഘു ഭക്ഷണ വിതരണ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
അഖില ഭാരത അയ്യപ്പാസേവ സംഗം ദേശീയ പ്രസിഡന്റ് എം. സംഗീത് കുമാർ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് രാജ്കുമാർ അധ്യക്ഷത വഹിച്ചു.
യൂണിയൻ ട്രഷറർ തിരുമംഗലം സന്തോഷ് , യൂണിയൻ സെക്രട്ടറി വി.ശിവൻകുട്ടി . വി. എസ്. ഹരീന്ദ്രനാഥ് , ആർ. വിജയേന്ദ്രൻ നായർ, എൻഎസ്എസ് താലൂക്ക് യൂണിയൻ ചെയർമാൻ എ. മോഹൻദാസ്, ഫ്രാൻ പ്രസിഡന്റ് എസ്.കെ.ജയകുമാർ, ഹരീന്ദ്രൻ നായർ, സതീഷ് കുമാർ, ഗാന്ധിമിത്രം മണ്ഡലം സെക്രട്ടറി ബിനു മരുതത്തൂർ, കെ.ജി.സൈജു, കെ.കെ.ശ്രീകുമാർ, മധുസൂദനൻ നായർ, ഗോപൻ എന്നിവർ പ്രസംഗിച്ചു.