സിജോ ചന്ദ്രന് നാടിന്റെ സ്നേഹാദരവ്
1489608
Tuesday, December 24, 2024 5:30 AM IST
നെടുമങ്ങാട് : കർഷകനായ അച്ഛന്റെ കഷ്ടപ്പാടുകൾ മനസിലാക്കി കർഷകരേ സഹായിക്കാൻ ആട്ടോമാറ്റിക്ക് യന്ത്രം തയാറാക്കി സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ എച്എസ് വിഭാഗം വർക്കിംഗ് മോഡലിൽ സ്മാർട്ട് മുൾട്ടി ഫാം റോബോട്ട് അവതരിപ്പിച്ച് ഒന്നാം സ്ഥാനത്തെത്തിയ സിജോ ചന്ദ്രന് നാട്ടിന്റെ ആദരം.
കളത്തറ എസ്എൽ ഭവനിൽ ചന്ദ്രകുമാറിന്റെയും റീജയുടെയും മകനും അരുവിക്കര ഗവ .എച്എസ്എസിലെ പ്ലസ് ഒൺ വിദ്യാർഥിയുമാണ് സിജോ ചന്ദ്രൻ.
മന്ത്രി അഡ്വ. ജി. ആർ അനിൽ അരുവിക്കര വെള്ളൂർക്കോണം സ്കൂളിൽ നടക്കുന്ന എൻഎസ്എസ് ക്യാമ്പിൽ എത്തി സിജോ ചന്ദ്രന് പൊന്നാട നൽകി അനുമോദിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ആർ. കല, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരുവിക്കര വിജയൻ നായർ, അരുവിക്കര വാർഡ് മെമ്പർ ഗീതാ ഹരികുമാർ, സ്കൂൾ പ്രിൻസിപ്പൽ റാണി ആർ. ചന്ദ്രൻ, ബോട്ടണി അധ്യാപകൻ നിസാറുദീൻ എന്നിവർ പങ്കെടുത്തു.