വിഴിഞ്ഞം രാജ്യാന്തര ശ്രദ്ധാകേന്ദ്രം: മന്ത്രി
1490019
Wednesday, December 25, 2024 6:41 AM IST
കോവളം: വിഴിഞ്ഞം തുറമുഖം ഗ്രാമീണ മേഖലയിൽ അഭൂതപൂർവമായ മാറ്റത്തിനു വിധേയമാകുമെന്നും വിഴിഞ്ഞം രാജ്യാന്തര ശ്രദ്ധാകേന്ദ്രമായി മാറിയെന്നും മന്ത്രി ജി.ആർ. അനിൽ. വിഴിഞ്ഞം പ്രസ് ക്ലബിന്റെ വാർഷികാഘോഷം ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
ക്രിസ്തുമസ് ആഘോഷം എം. വിൻസന്റ് എംഎൽഎ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. കോവളം വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ സംഘടിപ്പിച്ച വാർഷികാഘോഷ പരിപാടിയിൽ പ്രസ് ക്ലബ് പ്രസിഡന്റ് അയൂബ് ഖാൻ അധ്യക്ഷത വഹിച്ചു. വിഴിഞ്ഞം തീരസംരക്ഷണ സേന സ്റ്റേഷൻ മേധാവി കമാണ്ടർ ജി. ശ്രീകുമാർ മുഖ്യാതിഥിയായി.
അതിയന്നൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ. റാണി, പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ.എസ്. ശ്രീകുമാർ, ഫ്രീഡാസെെമൺ, ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ് , കൗൺസിലർമാരായ പി. ബെെജു, സത്യവതി, മുതിർന്ന മാധ്യമ പ്രവർത്തകൻ രമേഷ് ബാബു,
അദാനി ഗ്രൂപ്പ് കോർപ്പറേറ്റ് അഫയേഴ്സ് മേധാവി അനിൽ ബാലകൃഷ്ണൻ, സിപിഎം കോവളം ഏരിയാ സെക്രട്ടറി അഡ്വ. എസ്. അജിത്, കോൺഗ്രസ് കോവളം ബ്ളോക്ക് പ്രസിഡന്റ് ഉച്ചക്കട സുരേഷ്, സിപിഐ കോവളം മണ്ഡലം സെക്രട്ടറി കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രവർത്തന മേഖലയിലെ മികവിന് പ്രസ് ക്ലബ് നൽകുന്ന അവാർഡ് സർക്കിൾ ഇൻസ്പെക്ടർ പ്രജീഷ് ശശിക്ക് മന്ത്രി ജി.ആർ. അനിൽ കെെമാറി. ക്ലബ് സെക്രട്ടറി ഷാജി മോൻ സ്വാഗതവും എസ്. രാജേന്ദ്രകുമാർ നന്ദിയും പറഞ്ഞു.