ഐക്യ ക്രിസ്മസ് റാലിയും സമ്മേളനവും
1489601
Tuesday, December 24, 2024 5:30 AM IST
നിലമാമൂട്: കാരക്കോണം യുണൈറ്റഡ് ക്രിസ്റ്റ്യൻ ഫെലോഷിപ്പിന്റെ ഐക്യ ക്രിസ്മസ് റാലിയും സമ്മേളനവും 29ന് ഉച്ചയ്ക്ക് 2.30ന് ഉണ്ടൻകോട് സെന്റ് ജോസഫ്സ് ദേവാലയത്തിൽ നടക്കും.
ചടങ്ങ് ബിഷപ്പ് കമ്മിസറി അധ്യക്ഷൻ റാലി ഉദ്ഘാടനം ചെയ്യും. ഉണ്ടൻകോട് സമാപിക്കുന്ന റാലി സെന്റ് ജോസഫ് ഫൊറോനാ ദേവാലയത്തിൽ ഫെലോഷിപ്പ് പ്രസിഡന്റ് ഏ.ടി.ഷിബുവിന്റെ അധ്യക്ഷതയിൽ നെയ്യാറ്റിൻകര ലത്തീൻ രൂപതാ മെത്രാൻ റവ.ഡോ. വിൻസന്റ് സാമുവൽ ഉദ്ഘാടനം ചെയ്യും.
ഡോ.ശശിതരൂർ എംപി, ബിഎഫ്എം ബിഷപ്പ് റവ.ഡോ. സെൽവദാസ് പ്രമോദ്, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എപ്പിസ്ക്കോപ്പ മാത്യൂസ് മാർ സിൽവാനോസ് എന്നിവർ ക്രിസ്മസ് സന്തേശം നൽകും. യോഗത്തിൽ ചികിത്സാ വിതരണം സി.കെ.ഹരീന്ദ്രൻ എംഎൽഎ നിർവഹിക്കും.