കെ. കരുണാകരൻ, നരസിംഹറാവു അനുസ്മരണം
1489597
Tuesday, December 24, 2024 5:30 AM IST
തിരുവനന്തപുരം: ലീഡര്‍ കെ. കരുണാകരന്റെ 14-ാം ചരമ വാര്‍ഷികദിനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി അനുസ്മരണ പരിപാടികള്‍ നടത്തി.
ലീഡര്‍ കെ. കരുണാകരന്റെയും മുന്‍ പ്രധാനമന്ത്രി പി.വി.നരസിംഹറാവുവിന്റെയും ചരമവാര്‍ഷിക ദിന അനുസ്മരണത്തിന്റെ ഭാഗമായി കെപിസിസിയില്‍ ഇരുവരുടെയും ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കെപിസിസി മുന്‍ പ്രസിഡന്റ് കെ. മുരളീധരന്, കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു, കെപിസിസി വൈസ് പ്രസിഡന്റ് എന്‍. ശക്തന്, ജനറല്‍ സെക്രട്ടറിമാരായ ജി.എസ്.ബാബു, ജി. സുബോധന്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ വി.എസ്. ശിവകുമാര്‍, ചെറിയാന് ഫിലിപ്പ്, ഡിസിസി പ്രസിഡന്റ് പാലോട് രവി, ടി. ശരത്ചന്ദ്ര പ്രസാദ്, എന്‍.പീതാംബരക്കുറുപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു. ഡിസിസികളുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും കെ. കരുണാകരന്റെയും നരസിംഹറാവുവിന്റെയും അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചു.