അറേബ്യൻ ഫാഷൻ ജ്വല്ലറി നവീകരിച്ച ബൊട്ടിക് ഷോറൂം ഉദ്ഘാടനം ചെയ്തു
1490028
Wednesday, December 25, 2024 6:48 AM IST
തിരുവനന്തപുരം: എട്ടാം വർഷത്തിലേക്ക് കടക്കുന്ന പോത്തൻകോട് അറേബ്യൻ ഫാഷൻ ജ്വല്ലറിയുടെ ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെയും ടീനേജ് കളക്ഷനുകളുടെയും മറ്റ് ആഭരണങ്ങളുടെയും വൻ ശേഖരവുമായി നവീകരിച്ച ഷോറും ഭക്ഷ്യ-സിവിൽ സപ്ലൈസ് & ലീഗൽ മെട്രോളജി മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. അറേബ്യൻ ഗ്രൂപ് ചെയർമാൻ എസ്.അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു.
ടീനേജ് ലൈറ്റ്-വെയിറ്റുകളുടെ അതിവിപുല ശേഖരമായ അറേബ്യൻ സിഗ്നേച്ചർ ബോട്ടിക് സെക്ഷൻ കൂടി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പഴയ സ്വർണം മാറ്റിയെടുക്കുമ്പോൾ പവന് 500 രൂപ അധികം ലഭിക്കുന്നതുൾപ്പടെയുള്ള ഓഫറുകൾ ഒരുമാസം നീണ്ടു നിൽക്കുമെന്ന് മാനേജിംഗ് പാർട്ണർ മുഹമ്മദ് ജാഫർ അറിയിച്ചു. ഏത് ഡിസൈൻ ആഭരണങ്ങൾക്കും 2.99% മാത്രം പണിക്കൂലിയുള്ള ഹോൾസെയിൽ സെക്ഷനും ഇവിടെ ഉണ്ട്.