കുട്ടികൾക്കു ക്രിസ്മസ് സമ്മാനമൊരുക്കി ശാന്തിഗിരി ഫെസ്റ്റ്
1490015
Wednesday, December 25, 2024 6:41 AM IST
പോത്തൻകോട്: കുട്ടികൾക്കു മറക്കാനാവാത്ത സമ്മാനമൊരുക്കി ശാന്തിഗിരി ഫെസ്റ്റ്. പത്താം ക്ലാസ്സ് വരെയുളളയുള്ളവര്ക്ക് സൗജന്യ പ്രവേശനം ഒരുക്കിയാണ് ഫെസ്റ്റ് കുട്ടികളെ വരവേല്‍ക്കുന്നത്. കുട്ടികള്‍ക്ക് അവരുടെ സ് കൂൾ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് ഫെസ്റ്റിലേക്ക് പ്രവേശിക്കാം. ശാന്തിഗിരി ഫെസ്റ്റിന്റെ രണ്ടാം ഘട്ടത്തിലെ ഏറ്റവും വലിയ പ്രത്യേകതയായ ഫ്ലവര്‍ ഷോയ്ക്കു പുറമെ മഞ്ഞിന്റെ അത്ഭുതലോകം സ്നോ ഹൗസും ഒരുക്കിയിട്ടുണ്ട്.
കുട്ടികളുടെ ഇഷ്ടതാരങ്ങളായ റോബോട്ടുകളും, അമ്യൂസ്മെന്റ് പാര്‍ക്കും ഗോസ്റ്റ് ഹൗസും ജനുവരി 19 വരെ പ്രവര്‍ത്തിക്കും. കാഴ്ചകള്‍ ആസ്വദിക്കുന്നതിനായി നിരവധി ആളുകളാണ് പോത്തന്‍കോട് ശാന്തിഗിരി ഫെസ്റ്റിലേക്ക് ഓരോ ദിവസവും ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്.
കൂടാതെ ഈ വര്‍ഷത്തെ ക്രിസ്തുമസ് സയാഹ്നം മനോഹരമാക്കാന്‍ ഇന്നു വൈകുന്നേരം ആറിനു പൊടിയൻ കൊച്ചേട്ടനും സംഘവും അവതരിപ്പിക്കുന്ന കോമഡി ഷോയും, ചലചിത്ര പിന്നണി ഗായകനും സംഗീത സംവിധായകനുമായ ശ്യാം പ്രസാദ് നയിക്കുന്ന കൽക്കി ബാന്റ്് അവതരിപ്പിക്കുന്ന മ്യൂസികൽ ഷോയും ഫെസ്റ്റിന്റെ ഭാഗമായിട്ടുണ്ടാകും.