നിർധന കുടുംബത്തിന് വീട് നിർമിച്ചു നൽകി
1489605
Tuesday, December 24, 2024 5:30 AM IST
വെള്ളറട: വെള്ളറട എഫ്എം സിഎസ്ഐ പള്ളിയുടെ നേതൃത്വത്തിൽ നിർധനരായ കുടുംബത്തിന് വീട് നിർമിച്ചു നൽകി. റെജിയുടെ കുടുംബത്തിനാണ് പള്ളികമ്മിറ്റിയുടേയും സഭാ പുരോഹിതന്റെയും നേതൃത്വത്തിൽ വീടെന്ന സ്വപ്നം യാഥാർത്യമാക്കിയത്.
റെജി താമസിച്ചിരുന്ന വീടിന്റെ ശോച്യാവസ്ഥ കണക്കിലെത്താണ് വീട് നിർമിക്കാനുള്ള തീരുമാനവുമായി പള്ളികമ്മിറ്റി മുന്നോട്ട് പോയത്. ക്രിസ്മസ് സമ്മാനമായിട്ടാണ് വീട് നൽകുന്നതെന്ന് വീട് നിർമാണത്തിന് നേതൃത്വം നൽകിയ സഭ പുരോഹിതന് ഡി. ആര്. ധര്‍മ്മരാജും ഭാരവാഹികളും പറഞ്ഞു. ഇന്നലെ രാവിലെ ഒന്‍പതിന് വീടിന്റെ പ്രതിഷ്ടാ കർമം ഡിസ്ട്രിക്ട് ചെയര്മാന് ഡി. ആര്. ധര്‍മ്മരാജ് നിർവഹിച്ചു. സഹ പുരോഹിതന് ഫാ.ഷിന്‍ഡോ സ്റ്റാന്‍ലി, പഞ്ചായത്ത് പ്രസിഡന്റ് എം. രാജ് മോഹന്‍, വൈസ് പ്രസിഡന്റ് സരളാവില്സന്റ്, ജസ്റ്റിന് ജയകുമാര്‍, ഫ്രാന്‍സിസ് തുടങ്ങിയവർ പങ്കെടുത്തു.