വീടിനുള്ളിൽ മരിച്ചനിലയിൽ
1490063
Friday, December 27, 2024 12:59 AM IST
പൂവാർ : വയോധികനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. മൃതദേഹത്തിനു രണ്ടു ദിവസത്തെ പഴക്കമുള്ളതായി പോലീസ്. പൂവാർ പള്ളം പുരയിടത്തിൽ ജറോൺ (67) ആണ് മരിച്ചത്. ഭാര്യയുടെ മരണശേഷം വിവിധ രോഗങ്ങൾക്കു ചികിത്സയിലായിരുന്ന ജറോൺ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇടവിട്ട് മകൾ ഭക്ഷണകാര്യങ്ങൾ നോക്കിയിരുന്നു.
ഇന്നലെ മകൾ എത്തിയപ്പോൾ വീടിനുള്ളിൽനിന്നു ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്നു പൂവാർ പോലീസിനെ വിവരമറിയിച്ചു. പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. രാജി, രജനി എന്നിവർ മക്കളാണ്.