ബോധവത്കരണവും ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചു
1489607
Tuesday, December 24, 2024 5:30 AM IST
ആറ്റിങ്ങൽ: വക്കം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗവും അമൃത് മിഷനും ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘവും സംയുക്തമായി ആറ്റിങ്ങൽ കച്ചേരി നടയിൽ ബോധവത്കരണവും ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചു.
ക്രിസ്മസ് അവധി ഒഴിവാക്കിയാണ് വിദ്യാർഥികൾ നാട്ടിൽ ബോധവത്കരണവുമായി എത്തിയത്. സ്കൂളിലെ ഒന്നാം വർഷ വിദ്യാർഥികൾ തെരുവ് നാടകം അവതരിപ്പിച്ചു. ജലസംരക്ഷണത്തിന്റെ പ്രാധാന്യവും മലിന ജലസംസ്കരണവും വിഷയമാക്കിയാണ് തെരുനാടകം അവതരിപ്പിച്ചത്. അമൂല്യമായ ജലസ്രോതസുകൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വിദ്യാർഥികൾ സമൂഹത്തിന് സന്ദേശം നൽകി. ഇളമ്പ ഉണ്ണികൃഷ്ണൻ, സെക്രട്ടറി രതീഷ് രവീന്ദ്രൻ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ എം. ഷിമി, ജയകുമാർ എന്നിവർ പ്രസംഗിച്ചു.