വാർഷിക സമ്മേളനം സംഘടിപ്പിച്ചു
1489530
Monday, December 23, 2024 6:56 AM IST
പേരൂര്‍ക്കട: 1938-ല്‍ നടന്ന വട്ടിയൂര്‍ക്കാവ് സ്വാതന്ത്ര്യസമര സമ്മേളനത്തിന്റ വാർഷികം സംഘടിപ്പിച്ചു. വട്ടിയൂര്‍ക്കാവ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കെ. മുരളീധരന് ഉദഘാടനം ചെയ്തു.
വട്ടിയൂര്‍ക്കാവ് സ്വാതന്ത്ര്യസമര സമ്മേളനം സ്വാതന്ത്ര സമരമുന്നേറ്റത്തിന് ഊർജം പകർന്നെന്ന് അദ്ദേഹം പറഞ്ഞു. പഴയ തലമുറയുടെ സ്വാതന്ത്ര്യദാഹവും ലക്ഷ്യത്തിലേക്കുള്ള നിശ്ചയദാര്‍ഢ്യവും സഹനമനസും പുതിയ തലമുറ പാഠമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് വെള്ളൈക്കടവ് വേണുകുമാര്‍ അധ്യക്ഷത വഹിച്ചു. ശാസ്തമംഗലം മോഹനന്, വാഴോട്ടുകോണം ചന്ദ്രശേഖരന്, വീണ എസ്. നായര്‍, മണ്ണാമ്മൂല രാജന്, എ.ജി നുറുദ്ദീന്, നെട്ടയം ജ്യോതികുമാര്‍, ഗിരിധരഗോപന്‍, നെട്ടയം മുരളി, വലിയവിള ശ്രീദേവി, ഇടപ്പഴിഞ്ഞി ഗോപന് തുടങ്ങിയവര്‍ പങ്കെടുത്തു.