സ്മാർട്ട്കിഡ്സ് ക്രിസ്മസ് ആഘോഷിച്ചു
1489604
Tuesday, December 24, 2024 5:30 AM IST
നെടുമങ്ങാട് : വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ സ്മാർട്ട്കിട്സ് ഇന്റർനാഷണൽ സ്കൂൾ ഈ വർഷത്തെ ക്രിസ്മസ് കൊല്ലംകാവ് മദർ തെരേസ ഓൾഡേജ് ഹോമിലെ അമ്മമാരോടൊപ്പം ആഘോഷിച്ചു.
രക്ഷകർത്താക്കളുടെ സഹായത്തോടെ സമാഹരിച്ച 250 കിലോയിൽ അധികം വരുന്ന ഭക്ഷ്യ ധാന്യങ്ങളും ധനസഹായമായ 6500 രൂപയും മാനേജിംഗ് ഡയറക്ടർ ഷമീർ എ. മുഹമ്മദ്, സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറി കെ. പി. പ്രമോഷ് മദർ തെരേസ ഓൾഡേജി ഹോം അധികൃതർക്ക് കൈമാറി.