ലോറിതട്ടി റോഡില്‍വീണ ബൈക്ക് യാത്രികന് മരിച്ചു
1489840
Wednesday, December 25, 2024 12:00 AM IST
പാറശാല: ദേശീയപാതയില്‍ ലോറി തട്ടി റോഡില്‍ വീണ ബൈക്ക് യാത്രികന് മരിച്ചു. കളിയിക്കവിള പനങ്കാല സ്വദേശി വിജയന് (57)ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടുകൂടി പാറശ്ശാല കാരാളിക്കു സമീപത്തായിരുന്നു സംഭവം.
ഇരുവാഹനങ്ങളും ഒരേ ദിശയില്‍ പാറശാലയില്‍ നിന്നും കളിയിക്കവിള ഭാഗത്തേക്കു പോകുകയായിരുന്നു. ലോറി ബൈക്കില്‍ തട്ടിയതോടെ നിയന്ത്രണംവിട്ട് ബൈക്ക് യാത്രികന് നിലത്തു പതിക്കുകയായിരുന്നു. തുടര്‍ന്ന് അതേ ലോറിയുടെ പിന്‍ചക്രങ്ങള്‍ വിജയന്റെ പുറത്തുകയറിയിറങ്ങി. സംഭവസ്ഥലത്തുതന്നെ വിജയൻ മരിച്ചു. മൃതദേഹം പാറശാല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പാറശാല പൊലീസ് മേല്‍ നടപടി സ്വീകരിച്ചു.