കുളത്തിൽ മരിച്ച നിലയിൽ
1490064
Friday, December 27, 2024 12:59 AM IST
പൂവാർ : സൃഹൃത്തുക്കളോടൊപ്പം മദ്യപിച്ചിരുന്ന യുവാവിനെ കുളത്തിൽമരിച്ച നിലയിൽ കണ്ടെത്തി. തിരുപുറം പണ്ടാരത്തോട്ടം കരുവായ്ക്കരയിൽ ബിപിൻ (45) ആണ് മരിച്ചത്. തിരുപുറം കാവും കുളത്തിനു സമീപമിരുന്ന് ഇന്നലെ രാവിലെ പതിനൊന്നോടെ സുഹൃത്തുക്കളോപ്പം മദ്യപിക്കുന്നത് നാട്ടുകാർ കണ്ടിരുന്നു. തുടർന്ന് ഉച്ചക്ക് ഒന്നോടെയാണ് കുളത്തിൽ മൃതദേഹം കണ്ടെത്തിയത്.
മദ്യപാനത്തിനു ശേഷം കുളക്കരയിൽ ഉറങ്ങാൻ കിടന്ന ശേഷമാണ് തങ്ങൾ മടങ്ങിയതെന്നു കൂടെയുള്ളവർ പോലീസിനു മൊഴി നൽകി. വെള്ളത്തിൽ ഇറങ്ങുന്ന നേരത്ത് മുങ്ങിമരിച്ചതാകാമെന്നും പോലീസ് കരുതുന്നു. പൂവാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാര്യ: ബിന്ദു, അഭി, ഐശ്വര്യ എന്നിവർമക്കളാണ്. മൃതദേഹം മെഡിക്കൽ കോളജിലേക്കു മാറ്റി.