പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതി പിടിയില്‍
1489609
Tuesday, December 24, 2024 5:30 AM IST
വലിയതുറ: വലിയതുറ പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിന് നിന്നു ചാടിപ്പോയ പ്രതിയെ പിടികൂടി. ചിറയിന്‍കീഴ് പെരുങ്കുഴി സ്വദേശി സുനിലിനെയാണ് കടയ്ക്കാവൂരില്‍ നിന്നും പോലീസ് പിടികൂടിയത്.
മദ്യപിച്ച് ബഹളം ഉണ്ടാക്കിയ കുറ്റത്തിന് പൊലീസ് പിടികൂടി സ്റ്റേഷനില്‍ എത്തിച്ച സുനില്‍ ശുചിമുറിയിലെ കേടായ ജനാലവഴി രക്ഷപ്പെടുകയായിരുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 7.45 ഓടുകൂടിയായിരുന്നു സംഭവം. പ്രതി രക്ഷപ്പെട്ട് ഏറെ നേരം കഴിഞ്ഞാണ് പോലീസ് വിവരം അറിഞ്ഞത്. തുടര്‍ന്ന് രാത്രിയും പകലും നീണ്ട തെരച്ചിലിനൊടുവില്‍ ശനിയാഴ്ച വൈകിട്ടോടെ പ്രതിയെ കടയ്ക്കാവൂരില്‍ നിന്നും പിടികൂടുകയായിരുന്നു.
സംഭവം പോലീസിന്റെ ഭാഗത്തുണ്ടായ വന്‍ വീഴ്ചയാണെന്നാണ് ആക്ഷേപം.