മരത്തിൽനിന്നുവീണു പരിക്കേറ്റ യുവാവ് മരിച്ചു
1490067
Friday, December 27, 2024 12:59 AM IST
കിളിമാനൂർ: ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി അലങ്കാര വിളക്കുകൾ തൂക്കുന്നതിനായി മരത്തിൽ കയറി വീണുപരിക്കേറ്റ യുവാവ് മരിച്ചു. കിളിമാനൂർ ആലത്തുകാവ് എഎസ് ഭവനിൽ അനിൽകുമാർ - ഷീജ ദമ്പതികളുടെ മകൻ എ. എസ്. അജിൻ (24) ആണ് മരിച്ചത്.
കിളിമാനൂർ, അരശുവിള നാട്ടുകൂട്ടം ക്ലബിന്റെ ക്രിസ്മസ് ആഘോഷ പരിപാടികൾക്കായി വിളക്കുകളും മറ്റും അലങ്കരിക്കുന്നതിനു മരത്തിൽ കയറിയ അജിൻ കഴിഞ്ഞ ദിവസം രാത്രിയിൽ മരത്തിൽനിന്നു വീഴുകയായിരുന്നു.
അപകടം കാര്യമാക്കാതെ വീട്ടിൽ ചെന്നിറങ്ങിയ അജിനെ രാവിലെ മരിച്ച നിലയിൽ കണ്ടെ ത്തുകയായിരുന്നു. വീണതിനെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ പോയപ്പോൾ തലയ്ക്ക് സ്കാൻ ചെയ്ത് വിദഗ്ധ ചികിത്സ നിർദേശിരുന്നു. എന്നാൽ കാര്യമാക്കാതെ വീട്ടിൽവന്നുകിടന്നു ഉറങ്ങുകയായിരുന്നു. രാവിലെ ചായയുമായി ചെന്നപ്പോഴാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.