തിരുവനന്തപുരം: ത​ല​സ്ഥാ​ന ജി​ല്ല​യു​ടെ ക്രി​സ്തു​മ​സ്-​പു​തു​വ​ത്സ​ര ദി​ന​ങ്ങ​ളെ ആ​ന​ന്ദ​ത്തി​ലാ​ഴ്ത്തി വ​സ​ന്തോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​കു​ന്നു.

വി​നോ​ദ​സ​ഞ്ചാ​ര​വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന വ​സ​ന്തോ​ത്സ​വം ക​ന​ക​ക്കു​ന്നി​ൽ നാളെ വൈകു ന്നേരം ആറിനു മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി വി.​ ശി​വ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​നാ​കും. മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ, കോ​ർ​പ്പ​റേ​ഷ​ൻ മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ, എം​പി​മാ​രാ​യ ശ​ശി ത​രൂ​ർ, എ.​എ. റ​ഹിം, ടൂ​റി​സം വ​കു​പ്പ് സെ​ക്ര​ട്ട​റി കെ.​ ബി​ജു, ജി​ല്ലാ ക​ള​ക്ട​ർ അ​നു​കു​മാ​രി, ടൂ​റി​സം വ​കു​പ്പ് ഡ​യ​റ​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ, അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ പി.​വി​ഷ്ണു രാ​ജ്, ന​ന്ദ​ൻ​കോ​ട് വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഡോ.​ കെ.​എ​സ്. റീ​ന, ഡി​ടി​പി​സി സെ​ക്ര​ട്ട​റി സ​തീ​ഷ് മി​റാ​ൻ​ഡ എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും.

വ​സ​ന്തോ​ത്സ​വം നാളെ മു​ത​ൽ

ഇ​ലു​മി​നേ​റ്റി​ംഗ് ജോ​യ്, സ്‌​പ്രെ​ഡിംഗ് ഹാ​ർ​മ​ണി എ​ന്ന പേ​രി​ൽ ലൈ​റ്റ് ഷോ​യും വി​പു​ല​മാ​യ പു​ഷ്‌​പോ​ത്സ​വ​വു​മാ​ണ് ക​ന​ക​ക്കു​ന്നി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ജ​നു​വ​രി മൂ​ന്നു വ​രെ വ​സ​ന്തോ​ത്സ​വം നീ​ണ്ട് നി​ൽ​ക്കും. കേ​ര​ള​ത്തി​ന് പു​റ​ത്തുനി​ന്നെ​ത്തി​ക്കു​ന്ന പു​ഷ് പ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ക്യൂ​റേ​റ്റ് ചെ​യ്ത ഫ്‌​ള​വ​ർ ഷോ​യാ​ണ് പ​രി​പാ​ടി​യു​ടെ ആ​ക​ർ​ഷ​ണം.

ക​ന​ക​ക്കു​ ന്നും പ​രി​സ​ര​വും ദീ​പാ​ല​ങ്കാ​രം ചെ​യ്യു​ന്ന​തി​നൊ​പ്പം ട്രേ​ഡ് ഫെ​യ​ർ, ഫു​ഡ് കോ​ർ​ട്ട്, അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ർ​ക്ക്, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ഒ​രു​ക്കു​ന്നു​ണ്ട്.