കേന്ദ്രത്തിന്റെ പിഎം ഉഷ പദ്ധതി: കേരള സർവകലാശാല കെട്ടിടങ്ങൾ പണിയും
1490014
Wednesday, December 25, 2024 6:41 AM IST
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പിഎം ഉഷ പദ്ധതിയിൽ നിന്ന് കേരള സർവകലാശാലയ്ക്ക് അനുവദിച്ച 100 കോടി രൂപ ഉപയോഗിച്ച് കെട്ടിടങ്ങൾ പണിയും.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിനു സമീപത്തായി 250 വീതം ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കുമായി രണ്ടു ഹോസ്റ്റൽ സമുച്ചയങ്ങൾ നിർമിക്കും. നാലുവർഷ ബിരുദ കോഴ്സുകൾക്കായി കാര്യവട്ടം കാന്പസിൽ വിവിധ വകുപ്പുകൾക്കായി ക്ലാസ് മുറികൾ നിർമിക്കും. കെട്ടിട നിർമാണത്തിന് 75 കോടി ചിലവിടും.
സെൻട്രൽ പിഡബ്യുഡിയെ നിർമാണ ചുമതല ഏൽപ്പിക്കാൻ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേലിന്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന വകുപ്പു മേധാവികളുടെയും സിൻഡിക്കേറ്റംഗങ്ങളുടെയും യോഗത്തിൽ തീരുമാനിച്ചു.