കടപ്പുറത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി
1490065
Friday, December 27, 2024 12:59 AM IST
പൂന്തുറ: പൂന്തുറയില്‍ കടപ്പുറത്തോടുചേര്ന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് 5.15 ഓടുകൂടിയാണ് പൂന്തുറ നടുത്തുറ ഭാഗത്തുള്ള കടലിനോട് ചേര്‍ന്നുള്ള ഭാഗത്ത് 45 നും 50 നും മധ്യേ പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കം തോന്നിക്കുന്നതായി പോലീസ് പറഞ്ഞു. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ വിവരം പൂന്തുറ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേയ്ക്കു മാറ്റി.