നിഡ്സിൽ സാമൂഹ്യാധിഷ്ഠിത ഭിന്നശേഷി പുനരധിവാസ പദ്ധതി വാർഷികാഘോഷം
1490013
Wednesday, December 25, 2024 6:41 AM IST
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റി (നിഡ്സ്) യുടെ നേതൃത്വത്തിൽ സാമൂഹ്യാധിഷ്ഠിത ഭിന്നശേഷി പുനരധിവാസ പദ്ധതിയുടെ 22-ാം വാർഷികാഘോഷം ലോഗോസ് പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ചു. എം. വിൻസന്റ് ഉദ് ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് തങ്കമണി അധ്യക്ഷത വഹിച്ചു. ഡൽഹി ശിവശക്തി മോഡൽ സ്കൂളിൽ സംഘടിപ്പിച്ച ദേശീയ സ്പെഷൽ ഒളിമ്പിക്സ് വനിത വിഭാഗം ഫ്ലോർബോൾ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ആരതിയെ ചടങ്ങിൽ ആദരിച്ചു.
നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് അനുഗ്രഹ പ്രഭാഷണം നടത്തി. നിഡ്സ് ഡയറക്ടർ ഫാ. രാഹുൽ ബി. ആന്റോ ആമുഖ സന്ദേശവും നൽകി. ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് ആൻഡ് റീട്ടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ഭിന്നശേഷി കുട്ടികൾക്കു വേണ്ടി സംഘടിപ്പിക്കുന്ന സൗജന്യ സ്വയംതൊഴിൽ പരിശീലന കോഴ്സിന്റെ രണ്ടാമത്തെ ബാച്ചിന്റെ ഉദ്ഘാടനം കമ്മീഷണർ ഫോർ പേഴ്സൺ വിത്ത് ഡിസബിലിറ്റി കേരള പി.ടി. ബാബുരാജ് നിർവഹിച്ചു.
നിഡ്സ് കമ്മീഷൻ സെക്രട്ടറി ഫാ. ഡെന്നിസ് മണ്ണൂർ, പ്രോജക്ട് ഓഫീസർ മൈക്കിൾ, അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ ബിജു ആന്റണി, കുളത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് സുധാർജ്ജുനൻ, ജില്ലാ പഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷകുമാരി, അസോസിയേഷൻ മുൻ സെക്രട്ടറി അനിൽ, അസോസിയേഷൻ സെക്രട്ടറി പി.ടി. സൗമ്യ, അസോസിയേഷൻ അംഗം രെജി, ട്രെയിനർ കുമാരി ദീപ്തി എന്നിവർ സംസാരിച്ചു.
സംഘാംഗങ്ങളുടെ വിവിധ കലാപരിപാടികളും അസോസിയേഷൻ അംഗം സതീഷ് കുമാറിന്റെ മാജിക് ഷോയും ഉണ്ടായിരുന്നു. വിദ്യാഭ്യാസ ധനസഹായ പദ്ധതി, ചികിത്സാ ധനസഹായ പദ്ധതി, പ്രദർശന വിപണന മേള, മുറ്റത്തൊരാട് പദ്ധതി, പശുക്കുട്ടി വിതരണ പദ്ധതി, ഭവനത്തിന് അഞ്ചു കിലോ അരി വിതരണ പദ്ധതി, എസ്എസ്എൽ സി, പ്ലസ് ടു വിജയികൾക്ക് അവാർഡ് വിതരണം കലാകായിക മത്സര വിജയികൾക്ക് സമ്മാനവിതരണം എന്നിവയും നടന്നു. സിബിആർ കോ- ഓഡിനേറ്റർ ശശികുമാർ, ട്രെയിനർ കുമാരി സോന എന്നിവർ നേതൃത്വം നൽകി.