പെരുമ്പടവത്തോടൊപ്പം ഗിഫ്റ്റഡ് കുട്ടികള്‍
1490022
Wednesday, December 25, 2024 6:48 AM IST
പാറശാല: ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം കുട്ടികള്‍ എഴുത്തുകാരന് പെരുമ്പടവം ശ്രീധരനുമായി സര്‍ഗ സംവാദം നടത്തി. പെരുമ്പടവത്തിന്റെ വസതിയില്‍ നടന്ന പരിപാടിയില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഈബ്രാഹിം കോ ഓര്‍ഡിനേറ്റര്‍ ഡോ. രമേഷ് എന്നിവര്‍ പങ്കെടുത്തു.
തന്റെ എഴുത്തു ജീവിതത്തേയും കൃതികളേയും കുറിച്ച് പ്രസംഗിച്ച പെരുമ്പടവം സര്‍ഗാത്മകതയാണ് മനുഷ്യരാശിയെ മുന്നോട്ടു നയിയ്ക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. ഗിഫ്റ്റഡ്ചില്ഡ്രന് പ്രോഗ്രാമിന്റെ ആദരവ് ചടങ്ങില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സമര്‍പ്പിച്ചു. അധ്യാപിക ഡോ. ബിനിഷ്മ സ്വാഗതവും മുതിര്‍ന്ന അധ്യാപകന് വേലുക്കുട്ടിപ്പിള്ള നന്ദിയും പറഞ്ഞു.