കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയെ പോലീസ് മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ഐജി ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം. ഓഫീസിന് മുന്നിലെ റോഡിൽ കുത്തിയിരുന്നാണ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്.
സംസ്ഥാന വ്യാപക പ്രതിഷേധത്തിനാണ് കോൺഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്. കൊച്ചി മട്ടാഞ്ചേരിയിൽ ശരീരത്ത് കരി ഓയിൽ ഒഴിച്ച് പ്രവർത്തകർ പ്രതിഷേധിച്ചു.
അതേസമയം, ഷാഫി പറമ്പിൽ എംപി അടക്കമുള്ള നേതാക്കളുടെയും പ്രിയ സഹപ്രവർത്തകരുടെയും ശരീരത്തിൽ നിന്നും പൊടിഞ്ഞ ചോരയ്ക്ക് കോൺഗ്രസ് പകരം ചോദിക്കുമെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ.സുധാകരൻ പ്രതികരിച്ചു.
എകെജി സെന്ററില്‍നിന്ന് കിമ്പളം വാങ്ങി പിണറായിക്ക് വിടുപണി ചെയ്യാനിറങ്ങിയ പോലീസുകാര്‍ നേരേചൊവ്വേ പെന്‍ഷന്‍പറ്റി വീട്ടില്‍ പോകില്ലെന്നും കെ.കെ. ഷൈലജയെ തോല്‍പ്പിച്ചതിന്റെ ദേഷ്യമാണെങ്കില്‍ ജനാധിപത്യരീതിയില്‍ തീര്‍ക്കണമെന്നും സുധാകരൻ പറഞ്ഞു.
Tags : Congress protest kozhikodu IG office