x
ad
Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

സുരക്ഷ പോരാ! ലൂവ്റിലെ സുരക്ഷ പോരെന്ന് സെനറ്റർമാരുടെ സംഘം


Published: October 29, 2025 12:54 AM IST | Updated: October 29, 2025 12:54 AM IST

പാ​​​രീ​​​സ്: രാ​​​ജ്യ​​​ത്തെ ലൂ​​​വ്റ് മ്യൂ​​​സി​​​യ​​​ത്തി​​​ലെ സു​​​ര​​​ക്ഷാ സ​​​ജ്ജീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ആ​​​ധു​​​നി​​​ക കാ​​​ല​​​ത്തി​​​ന് ചേ​​​ർ​​​ന്ന​​​വ​​​യ​​​ല്ലെ​​​ന്ന് സ്ഥ​​​ലം സ​​​ന്ദ​​​ർ​​​ശി​​​ച്ച ഫ്ര​​​ഞ്ച് സെ​​​ന​​​റ്റ​​​ർ​​​മാ​​​രു​​​ടെ സം​​​ഘം. 21-ാം നൂ​​​റ്റാ​​​ണ്ടി​​​നു പാ​​​ക​​​മാ​​​കുംവി​​​ധം സു​​​ര​​​ക്ഷാ​​​സ​​​ന്നാ​​​ഹ​​​ങ്ങ​​​ൾ ന​​​ന്നാ​​​കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും അ​​​വ​​​ർ നി​​​രീ​​​ക്ഷി​​​ച്ചു.

ഈ ​​​മാ​​​സം 19ന് ​​​മ്യൂ​​​സി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന മോ​​​ഷ​​​ണ​​​ത്തി​​​ൽ, 88 മി​​​ല്യ​​​ൺ യൂ​​​റോ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന ര​​​ത്ന​​​ങ്ങ​​​ൾ കൈ​​​ക്ക​​​ലാ​​​ക്കാ​​​ൻ മോ​​​ഷ്ടാ​​​ക്ക​​​ൾ​​​ക്കു വേ​​​ണ്ടി​​​വ​​​ന്ന​​​ത് വെ​​​റും എ​​​ട്ട് മി​​​നി​​​റ്റാ​​​യി​​​രു​​​ന്നു.

ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഞാ​​​യ​​​റാ​​​ഴ്ച അ​​​റ​​​സ്റ്റി​​​ലാ​​​യ ര​​​ണ്ടു പേ​​​രെ പോ​​​ലീ​​​സ് ചോ​​​ദ്യം ചെ​​​യ്തു​​​വ​​​രി​​​ക​​​യാ​​​ണ്. ഔ​​​ട്ട്ഡോ​​​ർ കാ​​​മ​​​റ​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ പോ​​​രാ​​​യ്മ​​​ക​​​ളു​​​ണ്ടാ​​​യെ​​​ന്നും ര​​​ഹ​​​സ്യാ​​​ത്മ​​​ക​​​ത നി​​​ല​​​നി​​​ർ​​​ത്തേ​​​ണ്ട​​​തി​​​നാ​​​ൽ കൂ​​​ടു​​​ത​​​ൽ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ക​​​ട​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും സെ​​​ന​​​റ്റ​​​ർ ലോ​​​റ​​​ന്‍റ് ല​​​ഫൊ​​​ൺ പ​​​റ​​​ഞ്ഞു. മ്യൂ​​​സി​​​യം പു​​​തു​​​ക്കി​​​പ്പ​​​ണി​​​യാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ട​​​ൻ ആ​​​രം​​​ഭി​​​ക്ക​​​ണ​​​മെ​​​ന്നും സം​​​ഘം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

പ​​​ത്ത് വ​​​ർ​​​ഷം നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന ‘ലൂ​​​വ്റ് ന്യൂ ​​​റി​​നൈ​​സ​​​ൻ​​​സ്’ പ​​​ദ്ധ​​​തി ഈ ​​​വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ച്ചി​​​രു​​​ന്നു. 800 മി​​​ല്യ​​​ൺ യൂ​​​റോ ചെ​​​ല​​​വു​​​ വ​​​രു​​​ന്ന ന​​​വീ​​​ക​​​ര​​​ണ പ്ര​​​വൃ​​​ത്തി​​​ക​​​ളാ​​​ണ് 2031ഒാ​​​ടെ പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന ത​​​ര​​​ത്തി​​​ൽ വി​​​ഭാ​​​വ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

Tags : Louvre robery Security

Recent News

Up