തൃത്താല: ജനുവരി രണ്ടിനു ചാലിശ്ശേരിയിൽ ആരംഭിക്കുന്ന ദേശീയ സരസ്മേളയുടെ ഭാഗമായി തൃത്താല മണ്ഡലത്തിൽ നടത്തുന്ന സരസിലേക്ക് സമൃദ്ധിയോടെ പച്ചക്കറി കൃഷി പദ്ധതിക്ക് തുടക്കമായി.
പച്ചക്കറി കൃഷിയുടെ വിത്തിടൽ മഹോത്സവം പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ മങ്ങാരം പാടശേഖത്തിൽ മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. 300 ഏക്കറിലാണ് പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിൽ പച്ചക്കറി കൃഷി നടത്തുന്നത്.
കുടുംബശ്രീയുടെ നേതൃത്വത്തിൽ 150 ഏക്കർ സ്ഥലത്തും പാടശേഖരസമിതികളുടെ നേതൃത്വത്തിൽ 150 ഏക്കർ സ്ഥലത്തുമായാണ് കൃഷി. മാലിന്യമുക്ത തൃത്താല പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ പോലീസ് സ്റ്റേഷനുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുള്ള വേയ്സ്റ്റ് ബിൻ വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു.ചടങ്ങിൽ പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ അധ്യക്ഷനായി. കില ഡയറക്ടർ എ നിസാമുദീൻ മുഖ്യപ്രഭാഷണം നടത്തി.
Tags : local